ചലച്ചിത്രം

'പ്രതിഫലത്തെക്കുറിച്ച് ആലോചിക്കേണ്ട, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം'; ബാബു ആന്റണിയോട് ഹോളിവുഡ് സൂപ്പർതാരം പറഞ്ഞത് 

സമകാലിക മലയാളം ഡെസ്ക്

ബാബു ആന്റണിയെ പ്രധാന കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പവർ സ്റ്റാർ. ചിത്രത്തിൽ പ്രധാന വേഷത്തിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലറും എത്തുന്നുണ്ട്. ബാബു ആന്റണി വിളിച്ചതിനാലാണ് ലൂയിസ് സിനിമയിലേക്ക് എത്തുന്നത്. നല്ല സ്റ്റാർഡവും മാർഷൽ ആർട്ട്സും വശമുള്ള ഹോളിവുഡ്‌ ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്ന് ഒമർ ലുലു ചോദിച്ചിരുന്നു. തുടർന്നാണ് സൂഹൃത്തായ ലൂയിസിനോട് കാര്യം പറയുന്നത്. പ്രതിഫലത്തെക്കുറിച്ച് പേടിയുണ്ടായിരുന്നെന്നും എന്നാൽ നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാമെന്നായിരുന്നു ലൂയിസിന്റെ പ്രതികരണം എന്നുമാണ് ബാബു ആന്റണി പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം. 

ബാബു ആന്റണിയുടെ കുറിപ്പ്

പവർ സ്റ്റാറിൽ എന്നോടൊപ്പം ഹോളിവുഡ്‌ സൂപ്പർ താരം Louise Mandylor ഉണ്ടായിരിക്കും.

പവർസ്റ്റാറിന്റെ പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്ന സമയത്തു തന്നെ ഡയറക്‌ടർ ഒമർ ലുലു എന്നോട് പവർസ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാർഡവും മാർഷൽ ആർട്ട്സും വശമുള്ള ഹോളിവുഡ്‌ ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയിൽ എനിക്കറിയാവുന്ന ആക്ടേഴ്സിൽ ചിലരോട്‌ ഞാൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തിൽ സുഹൃത്തായ Louise Mandylor-നോടും ഞാൻ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോർഡ് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച്‌ ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്.
മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതിൽ തുറക്കാന്‍ പവർസ്റ്റാറിലൂടെ സാധിക്കട്ടെ.അപ്പോൾ കാത്തിരുന്നോളൂ, 'POWER STAR' എന്ന ഈ ആക്ഷൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ഇനി Louise Mandylor-ഉം ഉണ്ടാകും.!!
Need all your blessings & support

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി