ചലച്ചിത്രം

പ്രഭാസിന്റെ നായികയാവാൻ ദീപിക പദുക്കോൺ; നാ​ഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ വരുന്നു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസിന്റെ നായികയാവാൻ ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ. സയൻസ് ഫിക്ഷൻ തീമിൽ ഒരുക്കുന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മഹാനടിയിലൂടെ സംവിധായകൻ നാഗ് അശ്വിനാണ് ചിത്രം ഒരുക്കുന്നത്. ദീപികയുടെ ആദ്യത്തെ തെലുങ്കു ചിത്രമായിരിക്കും ഇത്.

വിവിധ ഭാഷകളിലായിട്ടാവും ചിത്രം ഒരുക്കുക. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ബാനറിന്‍റെ 50 വാര്‍ഷികം പ്രമാണിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ചിത്രം പ്രഖ്യാപിച്ചിരുന്നു.  ദീപിക പദുക്കോൺ നായികയാവുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.  അടുത്ത വര്‍ഷത്തോടെ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന.

രാഥ കൃഷ്ണ കുമാന്‍ സംവിധാനം ചെയ്യുന്ന രാഥാശ്യാം ആണ് പ്രഭാസിന്റെ അടുത്ത ചിത്രം. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. പൂജ ഹെഗ്ഡേയാണ് ഈ ചിത്രത്തിലെ നായിക. വിദേശ ലോക്കേഷനുകളില്‍ ചിത്രീകരിച്ച ഈ ചിത്രം. ഒരു പ്രണയകഥയാണ് പറയുന്നത്. ഛപാക്കിലാണ് അവസാനമായി ദീപിക പദുക്കോണിനെ കണ്ടത്. രണ്‍വീര്‍ സിങ്ങിന്റെ 83 ആണ് താരത്തിന്റെ പുതിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി