ചലച്ചിത്രം

ചെരുപ്പുപോലുമില്ലാതെ വയലില്‍ പണിയെടുക്കുന്ന സല്‍മാന്‍ ഖാന്‍; നിലം ഉഴുതുമറിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് താരം

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറയുന്നത് വയലില്‍ നിന്നുള്ള ചിത്രങ്ങളാണ്. കൃഷിയിടത്തില്‍ ഇരിക്കുന്നതിന്റേയും ഞാറ് നടുന്നതിന്റേയും മറ്റും ചിത്രങ്ങള്‍ വൈറലായിരുന്നു. അതിനൊപ്പം കൃഷി ആരംഭിച്ചോ എന്ന് ചോദിച്ചുകൊണ്ട് ആരാധകരും എത്തി. അതിന് പിന്നാലെ വയലില്‍ പണിയെടുക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. 

ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുന്നതിന്റെ വിഡിയോ ആണ് താരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഫാര്‍മിങ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഴയത്താണ് താരത്തിന്റെ കൃഷിപ്പണി. ചെരിപ്പുപോലും ഇടാതെ വയലിലെ ചെളിയിലൂടെ നടക്കുന്ന സല്‍മാനെയും വിഡിയോയില്‍ കാണാം.

കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. ശരീരം മുഴുവന്‍ ചെളി തേച്ചുകൊണ്ടുള്ള താരത്തിന്റെ ചിത്രം വലിയ വിമര്‍ശനങ്ങള്‍ക്കാ കാരണമായിരുന്നു. അതിന് പിന്നാലെയാണ് വയലില്‍ പണിയെടുക്കുന്ന ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പന്‍വേലിലെ ഫാംഹൗസിലാണ് സല്‍മാനും കുടുംബവും. മാര്‍ച്ച് മുതല്‍ ഫാം ഹൗസില്‍ കഴിയുന്ന താരം അടുത്തിടെയാണ് കൃഷിയിലേക്ക് കടന്നിരിക്കുന്നത്. അവിടെനിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല