ചലച്ചിത്രം

‘അല്ലിയാമ്പൽ കടവിൽ‌’, സുഹൃത്തുക്കൾക്കൊപ്പം സ്റ്റേജിൽ തകർത്ത പാട്ട്; കല്ലേറ് കിട്ടാതെ എസ്കേപ്പായെന്ന് ചാക്കോച്ചൻ

സമകാലിക മലയാളം ഡെസ്ക്

വർ​ഗ്രീൻ ചോക്ലേറ്റ് ഹീറോ എന്ന വിശേഷണം മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബന് സ്വന്തമാണ്. അനിയത്തിപ്രാവ്, നിറം തുടങ്ങിയ ആദ്യകാല ചിത്രങ്ങൾ മുതൽ ക്യാംപസുകളുടെ ഹരമായി മാറുകയായിരുന്നു ചാക്കോച്ചൻ. ഇപ്പോഴിതാ തന്റെ യഥാർത്ഥ കോളജ് കാലത്തേക്ക് ആരാധകരെ കൂട്ടിക്കൊണ്ടുപോകുകയാണ് താരം.

കോളജ് കാലത്തെ രണ്ടു ചിത്രങ്ങളാണ് ‘കുത്തിപ്പൊക്കലിന്റെ’ ഭാഗമായി ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ആലപ്പുഴ എസ് ഡി കോളജിലെ 1997 ബാച്ച് വിദ്യാർഥിയായിരുന്ന താരം സുഹൃത്തുക്കൾക്കൊപ്പമുള്ള ഓർമ്മകൾ പുതുക്കുകയാണ് ചിത്രങ്ങളിലൂടെ. സുഹൃത്തിന്റെ യമഹ ബൈക്കിൽ ചാരി നിൽക്കുന്ന ചിത്രമാണ് ആദ്യം പങ്കുവച്ചത്. ക്"ലാസ് കട്ട് ചെയ്യൽ, കടം വാങ്ങിയ സുഹൃത്തിന്റെ ബൈക്ക്, മഴയുള്ള ദിവസങ്ങൾ, 90–കളിലെ ത്രല്ലർ" എന്നാണ് ഈ ചിത്രത്തോടൊപ്പം കുറിച്ചത്.

മറ്റൊരു ചിത്രത്തിലാകട്ടെ സ്റ്റേജിൽ പാട്ട് പാടി തകർക്കുകയാണ് പ്രിയതാരം. സുഹൃത്തുക്കളായി സോണി, വിനീത് എന്നിവർക്കൊപ്പം സ്റ്റേജിൽ ‘അല്ലിയാമ്പൽ കടവിൽ‌’ പാടുന്ന ചാക്കോച്ചനെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക. കൊമേഴ്സ് അസോസിയേഷൻ സെക്രട്ടറിയായതു കൊണ്ട് കിട്ടിയ അവസരമായാണ് താരം ഇതിനെ വിശേഷിപ്പിക്കുന്നത്. സുഹൃത്തുക്കളുള്ളതു കൊണ്ടാണ് കല്ലേറ് കിട്ടാതെ രക്ഷപെട്ടതെന്നും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്.

ഇരുചിത്രങ്ങൾക്കും രസകരമായ കമന്റുകളുമായി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. ബൈക്കിലെ ചിത്രം കണ്ട് ഐ ലവ് ദിസ്, ഡെഫിനിറ്റീവ് ചോക്ലേറ്റ് ബോയ് എന്ന കമന്റാണ് ദുൽഖർ കുറിച്ചത്. പാട്ട് പാടുന്ന ചിത്രം കണ്ടതും പിന്നിലുള്ള ഓർക്കസ്ട്രക്കാരിലേക്കാണ് രമേഷ് പിഷാരടിയുടെ നോട്ടം പോയത്. ഓർക്കസ്‌ട്രാക്കാർക്ക് നോക്കി ഇരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു ..., എന്നായിരുന്നു താരത്തിന്റെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്