ചലച്ചിത്രം

സര്‍ക്കാര്‍ സ്ഥലത്ത് പോസ്റ്റര്‍ പതിച്ചു; രാം ഗോപാല്‍ വര്‍മയ്ക്ക് പിഴ

സമകാലിക മലയാളം ഡെസ്ക്


ഹൈദരാബാദ്; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പോസ്റ്റര്‍ പതിച്ചതിന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് പിഴശിക്ഷ. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിജിലന്‍സാണ് സംവിധായകന് 4000 രൂപ പിഴ ചുമത്തിയത്. പുതിയ ചിത്രം പര്‍വര്‍സ്റ്റാറിന്റെ പോസ്റ്ററുകളാണ് സര്‍ക്കാര്‍ സ്ഥലത്ത് അനധികൃതമായി പതിച്ചത്. 

സിനിമയുടെ പ്രചാരണത്തിന് ഗവണ്‍മെന്റ് പ്രോപ്പര്‍ട്ടി ഉപയോഗപ്പെടുത്തി എന്നാരോപിച്ചാണ് ജിഎച്ച്എംസി ആക്റ്റ് പ്രകാരം നടപടിയെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈനിലൂടെയായിരുന്നു പവര്‍സ്റ്റാറിന്റെ റിലീസ്. ആര്‍ജിവി വേള്‍ഡ് തീയെറ്റര്‍ എന്ന പേഴ്‌സണല്‍ ആപ്പിലാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക് താരം പവന്‍ കല്യാണിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കിയുള്ള സറ്റയര്‍ മൂവിയാണ് പവര്‍സ്റ്റാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും