ചലച്ചിത്രം

'മോഹൻലാൽ ദേഷ്യത്തോടെ അവന്റെ കോളറിന് കയറിപ്പിടിച്ചു'; തൂവാനത്തുമ്പികൾ ലൊക്കേഷനിലെ ഓർമ പങ്കുവെച്ച് അശോകൻ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ എക്കാലത്തേയും ഇഷ്ടസിനിമകളിലൊന്നാണ് തൂവാനത്തുമ്പികൾ. പത്മരാജൻ ഒരുക്കിയ ചിത്രം മുപ്പത്തിമൂന്നാം വാർഷികം ആഘോഷിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഓർമകൾ പങ്കുവെക്കുകയാണ് നടൻ അശോകൻ. തന്റെ യൂട്യൂബ് ചാനലിൽ പുറത്തുവിട്ട വിഡിയോയിലൂടെയായിരുന്നു പ്രതികരണം. 

മോഹൻലാലിന്റെ ക്ഷമയെക്കുറിച്ചാണ് അശോകൻ പറഞ്ഞത്. 'മോഹൻലാലിന്റെ ക്ഷമയെക്കുറിച്ച് കൂടുതൽ പേർക്ക് അറിയില്ല. വടക്കുംനാഥ ക്ഷേത്രത്തിൽ ഷൂട്ടു ചെയ്യുന്ന സമയത്ത് നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിൽ ജനങ്ങളായിരുന്നു. ക്ഷേത്രപരിസരം ആയതിനാൽ പൊലീസുകാർക്കുപോലും നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ബഹളം കാരണം ഷൂട്ടിങ് തടസപ്പെടുന്ന അവസ്ഥയുണ്ടായി. ഇടയ്ക്ക് മോഹൻലാൽ പറയുന്നുണ്ട്. ആരും ബഹളം വയ്ക്കരുതെന്നും ഷൂട്ട് കഴിഞ്ഞാൽ താൻ വരുമെന്നും. എന്നാൽ ജനങ്ങൾ ആവേശം മൂത്ത് ബഹളം വെക്കുകയായിരുന്നു. ഒരു ഷോട്ട് എടുത്തുകഴിഞ്ഞ സമയത്ത് ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ ഓടിവന്ന് മോഹൻലാലിന്റെ കൈയിൽ വലിച്ചുകൊണ്ട് ഒരു തള്ള്. തോളിൽ കയ്യിടുകയും ഷർട്ടിൽ പിടിക്കുകയുമൊക്കെ ചെയ്തു. മോഹൻലാൽ ഞെട്ടിപ്പോയി. ദേഷ്യം വന്നിട്ട് മോഹൻലാൽ ഓടാൻ തുടങ്ങിയ ആവന്റെ കോളറിൽ കയറി പിടിച്ചു. എന്താടാ ചെയ്തത് എന്ന് ചോദിച്ചു. അവൻ നിന്ന് വിറക്കുകയായിരുന്നു അതിനൊപ്പം അവന്റെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായി. അപ്പോൾ അവൻ പറഞ്ഞ് കൂട്ടുകാരുമായി പന്തയം വെച്ചാണ് താൻ വന്നത് എന്നായിരുന്നു. ലാലേട്ടന്റെ കൈയിൽ തൊടാൻ പറ്റുമോ എന്നായിരുന്നു പന്തയം. ഇതു കേട്ടതോടെ മോഹൻലാൽ കൂൾ ആയി, പെട്ടെന്ന് വന്ന ദേഷ്യം പെട്ടെന്ന് പോയി അവനെ സമാധാനിപ്പിച്ചാണ് പറഞ്ഞയച്ചത്.'- അശോകൻ പറഞ്ഞു. 

മോഹൻലാലും ചിത്രത്തിന്റെ വിതരണക്കാരായ  ഗാന്ധിമതി ഫിലിംസ് ബാലനും നടൻ ബാബുനമ്പൂതിരി അടക്കമുള്ളവരും തൂവാനത്തുമ്പികളുടെ വിശേഷം പങ്കുവെക്കാൻ വിഡിയോയിൽ വരുന്നുണ്ട്.  തൂവാനത്തുമ്പികൾ ഇപ്പോഴും പുതുമ അനുഭവപ്പെടുത്തുന്ന സിനിമയാണ് എന്നാണ് മോഹൻലാൽ പറഞ്ഞത്.  തിരക്കഥയിലും സംഭാഷണത്തിനും കഥാപാത്രങ്ങളിലും പുതുമ കൊണ്ടുവന്ന തൂവാനത്തുമ്പികൾ പിന്നീട് ഒരു കൾട്ട് സിനിമയായി മാറിയെന്നുംതാരം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍