ചലച്ചിത്രം

മൈലാഞ്ചിയിട്ട്, ഒപ്പന കളിച്ച് അനു സിത്താരയുടെ പെരുന്നാൾ ആഘോഷം, കൂടെ അനു സോനാരയും; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കുടുംബത്തിനൊപ്പം പെരുന്നാൾ ആഘോഷിച്ച് നടി അനു സിത്താര. മൈലാഞ്ചിയിട്ടും ഒപ്പന കളിച്ചും പാട്ടുപാടിയും താരം ആഘോഷം കെങ്കേമമാക്കി. ആരാധകർക്ക് ഈദ് ആശംസകൾ അറിയിച്ചുകൊണ്ടാണ് താരം ആഘോഷ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സഹോദരി അനു സോനാരയ്ക്കും പിതാവ് അബ്ദുൾ സലാമിന്റെ ഉമ്മ റുഖിയയ്ക്കുമൊപ്പമാണ് അനുവിന്റെ വീഡിയോ.

അനു സോനാരയുടെ പാട്ടിനൊപ്പമാണ് വിഡിയോ. ​ഗ്രാമഫോൺ എന്ന ചിത്രത്തിലെ എന്തേ ഇന്നും വന്നീല എന്ന ​ഗാനം മനോഹരമായാണ് അനു സോനാര പാടുന്നത്. അതിനിടയിൽ മുത്തശ്ശി അനുസിത്താരയുടെ കയ്യിൽ മൈലാഞ്ചി തേക്കുന്നുണ്ട്. അടയ്ക്ക് ഇരുവരും ഒപ്പന കളിക്കുന്നതും വിഡിയോയിൽ കാണാം.

നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. നടൻ ആദിൽ, ​ഗായിക സിത്താര കൃഷ്ണകുമാർ, സരിത ജയസൂര്യ എന്നിവർ ആശംസ അറിയിച്ചു. മിശ്ര വിവാഹിതരാണ് അനുവിന്റെ അച്ഛൻ അബ്ദുൾ സലാമും അമ്മ രേണുകയും. ചേച്ചിയുടെ പാത പിന്തുടർന്ന് അഭിനയത്തിന്റെ വഴിയേ ആണ് സോനാരയുടെയും യാത്ര. സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാരയുടെ സിനിമാപ്രവേശം. ലോക്ക്ഡൗൺ സമയത്ത് സ്വന്തം യൂട്യൂബ് ചാനലുമായി സജീവമാണ് അനു സിതാര. ഉമ്മയുടെ സ്പെഷ്യൽ ഭക്ഷണവിഭവങ്ങളും തന്റെ സൗന്ദര്യ സംരക്ഷമ പൊടിക്കൗകളുമെല്ലാം താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍