ചലച്ചിത്രം

ഉർവശി ചേച്ചിയോട് 'കട്ട്' പറയാൻ ബുദ്ധിമുട്ടാണ്; വിഡിയോ പങ്കുവെച്ച് അനൂപ് സത്യൻ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഉർവശി. സിനിമയിലെ എത്ര ചെറിയ കഥാപാത്രമാണെങ്കിലും അതിനെ മനോഹരമാക്കാൻ ഉർവശിക്ക് പ്രത്യേക കഴിവാണ്. തമാശയും പ്രണയവും ദുഃഖവുമെല്ലാം അതിമനോഹരമായാണ് താരത്തിന്റെ മുഖത്ത് തെളിയുന്നത്. അടുത്തിടെ ഇറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ഉർവശിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. 

ഇപ്പോൾ ഉർവശിയുടെ പ്രകടനത്തെ പുകഴ്ത്തി രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ അനൂപ് സത്യൻ. താരത്തിന്റെ അഭിനയപ്രകടനം വെളിപ്പെടുത്തുന്ന ഒരു വിഡിയോയ്ക്കൊപ്പമാണ് പോസ്റ്റ്. ചിത്രത്തിലെ ​ഗാനത്തിൽ ഉൾപ്പെടുത്താനായി എടുത്ത ചെറിയ രം​ഗമാണ് വിഡിയോയിൽ. വിഡിയോ സീക്വൻസ് എടുക്കാനായി ചെറുതായി വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അഭിനേതാക്കളാണ് അവരുടെ ഇഷ്ടത്തിന് ചെയ്യേണ്ടത്. ഉർവശിചേച്ചിയുടെ കാര്യത്തിൽ അവരോട് കട്ട് പറയാൻ ബുദ്ധിമുട്ടാണ് എന്നാണ് അനൂപ് കുറിച്ചിരിക്കുന്നത്. 

ശോഭനയുടേയും സുരേഷ് ​ഗോപിയുടേയും തിരിച്ചുവരവ് എന്ന രീതിയിലാണ് വരനെ ആവശ്യമുണ്ട് ശ്രദ്ധ നേടിയത്. ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലും എത്തിയിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയതോടെ ചെറിയ വേഷത്തിൽ എത്തുന്ന ഉർവശിയുടെ പ്രകടനമാണ് ഏറ്റവും പ്രശംസ പിടിച്ചുപറ്റിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി