ചലച്ചിത്രം

മോഡേണ്‍ ലുക്കില്‍ ബോള്‍ഡ് ആയി അനുശ്രി, സ്വയം ചലഞ്ച് ചെയ്തതെന്ന് താരം; മുടി വെട്ടിയതിനെ എതിര്‍ത്ത് ആരാധകരും 

സമകാലിക മലയാളം ഡെസ്ക്

ടി അനുശ്രിയുടെ പുത്തല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മോഡേണ്‍ ലുക്കില്‍ ബോള്‍ഡ് ആയ നടിയെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. നീളന്‍ മുടി തോളൊപ്പമാക്കി കുറച്ച് ഷോര്‍ട്ട് ഫ്രോക്കിലാണ് അനുശ്രി ചിത്രങ്ങളില്‍. താന്‍ സ്വയം ചലഞ്ച് ചെയ്തതിന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് എന്നും എട്ട് വര്‍ഷമായ സിനിമാരംഗത്തെത്തിയ തനിക്ക് മാറ്റം അനുവാര്യമാണെന്നും ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു. 

"ട്രാന്‍സ്‌ഫോര്‍മേഷന്‍... മലയാളത്തില്‍ ആദ്യ സിനിമ ചെയ്തിട്ട് ഇപ്പോള്‍ എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു... ഫ്‌ളെക്‌സിബിള്‍ ആയിട്ടുള്ള നടിയായും ഒരു നല്ല മനുഷ്യനായുമൊക്കെ മാറേണ്ടതും വളരേണ്ടതും എന്റെ കടമയാണ്. സ്റ്റീരിയോടൈപ്പുകള്‍ തകര്‍ത്ത് എന്നെതന്നെ ചലഞ്ച് ചെയ്യാനുള്ള ശ്രമമാണ് ഈ സീരീസിലെ ചിത്രങ്ങള്‍", ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അനുശ്രി കുറിച്ചു. 

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പ്രണവ് രാജ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തും സുജിത്തും ചേര്‍ന്നാണ് മേക്കപ്പ്. കോസ്റ്റിയൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍ അടക്കമുള്ളവരാണ് അനുശ്രിയുടെ പുത്തന്‍ ലുക്കിന് പിന്നില്‍. 

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായാണ് അനുശ്രി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനേതാക്കളെ തേടുയുള്ള റിയാലിറ്റി ഷോയിലൂടെയാണ് നടി സിനിമയിലെത്തിയത്. പിന്നീട് ഇതിഹാസ, ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ഓട്ടോര്‍ഷ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ