ചലച്ചിത്രം

'ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ ആ സീറ്റ് ഒഴിച്ചിടുന്നത് എന്തിനാണ്'; രോഷത്തോടെ രജീഷ വിജയൻ

സമകാലിക മലയാളം ഡെസ്ക്

കൊറോണയുടെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെക്ക് എത്തുകയാണ്. കർശന നിയന്ത്രണങ്ങളോടെയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്. ​ഗ്ലൗസും മുഖാവരണവുമെല്ലാം നിർബന്ധമാണ്. കൂടാതെ നടുക്കത്തെ സീറ്റ് ഒഴിച്ചിട്ടുകൊണ്ടാണ് യാത്രക്കാരെ ഇരുത്തുക. എന്നാൽ വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാൽ യാത്രക്കാരെല്ലാം പുറത്തിറങ്ങാനുള്ള വെപ്രാളത്തിലായിരിക്കും. സാമൂഹിക അകലമെല്ലാം അങ്ങ് മറക്കും. ഇത്തരത്താർക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി രജിഷ വിജയൻ. 

വിമാനത്തിന് അകത്തുനിന്നുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. പുറത്തേക്ക് ഇറങ്ങുന്നതിനായി സീറ്റിൽ നിന്ന് എഴുന്നേറ്റ് തിരക്കു കൂട്ടുന്നവരെയാണ് ചിത്രത്തിൽ കാണുന്നത്. ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരുടെ കരുതലിനും ശ്രദ്ധയ്ക്കും എന്താണ് പ്രയോജനം എന്നാണ് താരം ചോദിക്കുന്നത്. 

വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്ത് പ്രയോജനം? നാം ഇങ്ങനെ പെരുമാറുകയാണെങ്കില്‍? വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്കു കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള്‍ അനുസരിച്ചേ മതിയാകൂ. നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കു വേണ്ടിയുമാണത്.- താരം കുറിച്ചു. 

തുടർന്ന് നിരവധി പേരാണ് ഇത്തരക്കാരെ വിമർശിച്ചും പരിഹസിച്ചും രം​ഗത്തെത്തുന്നത്. പുറത്ത് ബിരിയാണി വല്ലതും കൊടുക്കുന്നുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ക്വാറന്റീനിലിരിക്കാനാണ് ഇത്ര തിരക്കു കൂട്ടുന്നത് എന്നായിരുന്നു ചിലരുടെ കമന്റ്. ചിലർ സ്വന്തം അനുഭവവും വിവരിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം