ചലച്ചിത്രം

'ഞാൻ ഏറ്റവും സ്നേഹിക്കുന്നവൾ'; ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

സമകാലിക മലയാളം ഡെസ്ക്

നടി ഭാവനയ്ക്ക് പിറന്നാൾ  ആശംസകളുമായി മഞ്ജു വാര്യർ. ഭാവന തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണ് എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായാണ് താരം ആശംസകൾ കുറിച്ചത്. ഭാവനയ്ക്കൊപ്പമുള്ള മനോഹരമായ ചിരിപ്പടവും താരം പങ്കുവെച്ചിട്ടുണ്ട്.

ഹാപ്പി ബർത്ത്ഡേ മൈ ബ്യൂട്ടിഫുൾ സോൾ, ഞാൻ നിന്നെ  ഒരുപാടൊരുപാട് സ്നേഹിക്കുന്നു മറ്റെന്തിനേക്കാളേറെ- മഞ്ജു കുറിച്ചു. മഞ്ജു മാത്രമല്ല നിരവധി താരങ്ങൾ പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. ഭാവനയുടെ അടുത്ത സുഹൃത്തായ മൃദുല മുരളിയും ശിൽപബാലയുമെല്ലാം ആശംസ അറിയിച്ചിട്ടുണ്ട്. ലോകത്ത് എവിടെയെങ്കില‌ും ഒരു മ‌ൃ​ഗത്തിന് മുറിവേറ്റാൽ ദിവസങ്ങളോളം ഇരുന്ന് കരയുന്ന മൃ​ഗസ്നേഹിയാണ് ഭാവനയെന്നും ​ഗോസിപ്പ് ഉൾപ്പടെ സൂര്യന് താഴെയുള്ളതെല്ലാം ഞങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നുമാണ് മൃദുല കുറിച്ചത്. 

തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്ത് കൂടെ നിന്നതിന് നന്ദി പറഞ്ഞുകൊണ്ടാണ് ഷഫ്നയുടെ പിറന്നാൾ ആശംസ. ഇവരെകൂടാതെ നടി ആര്യ, കൃഷ്ണപ്രഭ, അനുമോൾ സംവിധായകൻ ലാലിന്റെ മകൾ മോണിക്ക തുടങ്ങിയവരൊക്കെ താരത്തിന് ആശംസകൾ നേർന്നു.

ബാം​ഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ താരമിപ്പോൾ  തൃശൂരിലെ വീട്ടിൽ ക്വാറന്റീനിലാണ്. മെയ് 26–നാണ് ഭാവന മുത്തങ്ങ അതിർത്തി വഴി കേരളത്തിലെത്തിയത്.അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുടർന്ന് സഹോദരനൊപ്പമാണ് യാത്ര തുടർന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍