ചലച്ചിത്രം

ഡാഡയെ വാരിപ്പുണർന്ന് അല്ലി, സുപ്രിയയ്ക്കും മകൾക്കുമൊപ്പം പൃഥ്വി; 97 ദിവസങ്ങൾക്ക് ശേഷം 'റീ യുണൈറ്റഡ്'  

സമകാലിക മലയാളം ഡെസ്ക്

ണ്ടാഴ്ച്ചത്തെ ക്വാറന്റീൻ പൂർത്തിയാക്കി നടൻ പൃഥ്വിരാജ് വീട്ടിൽ തിരിച്ചെത്തി. ഭാര്യ സുപ്രിയയ്ക്കും മകൾ അലംകൃതയ്ക്കും ഒപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടൻ. 'റീ യുണൈറ്റഡ്' എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 97 ദിവസങ്ങൾക്ക് ശേഷമാണ് മൂവരും ഒന്നിക്കുന്നത്.

ജോർദാനിൽ നിന്നും നാട്ടിലെത്തിയതിന് ശേഷം ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനും ഒരാഴ്ചത്തെ ഹോം ക്വാറന്റീനും പൂർത്തിയാക്കിയാണ് പൃഥ്വിരാജ് വീട്ടിൽ മടങ്ങിയെത്തിയത്. രണ്ടാം കോവിഡ് ടെസ്റ്റ് ഫലവും നെഗറ്റീവ് ആയതോടെയാണ് ക്വാറന്റൈൻ അവസാനിപ്പിച്ച് നടൻ വീട്ടിലേക്ക് മടങ്ങിയത്. സുപ്രിയയും ‌ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കമ്മന്റിലൂടെ ആശംസകൾ അറിയിക്കുന്നത്. 

മേയ് 22-നാണ് പ‌ൃഥ്വിരാജ് അടങ്ങുന്ന സിനിമാ സംഘം ജോർദാനിൽ നിന്നും പ്രത്യേക വിമാനത്തിൽ കൊച്ചി വിമാനതാവളത്തിൽ എത്തിയത്. തന്റെ പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്ന് പൃഥ്വിരാജ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിലും ക്വാറന്റീൻ പൂർത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ എന്ന് പൃഥ്വി അന്ന് പറഞ്ഞിരുന്നു. സംഘത്തിലുണ്ടായ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കകൾക്കിടയാക്കി. ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം