ചലച്ചിത്രം

'കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ എന്തോ നല്ല കാര്യം ചെയ്തിട്ടുണ്ട്, അതുകൊണ്ടാണ് ഇത്രയധികം സ്‌നേഹം ലഭിക്കുന്നത്'; ഭാവനയുടെ കുറിപ്പ് 

സമകാലിക മലയാളം ഡെസ്ക്

സ്‌നേഹസന്ദേശങ്ങളും ആശംസകളും നിറഞ്ഞ ജന്മദിനം കടന്നുപോയതിന്റെ സന്തോഷത്തിലാണ് നടി ഭാവന. ഇന്നലെ ജന്മദിനം ആഘോഷിച്ച നടിക്ക് ആരാധകരും സഹതാരങ്ങളുമടക്കം നിരവധിപ്പേരാണ് ആശംസകള്‍ നേര്‍ന്നത്. മഞ്ജു വാര്യര്‍, ആസിഫ് അലി, ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ശില്‍പ ബാല, മൃദുല മുരളി തുടങ്ങി നിരവധിപ്പേരാണ് ആശംസകള്‍ നേര്‍ന്നത്. 

ഹാപ്പി ബര്‍ത്ത്‌ഡേ മൈ ബ്യൂട്ടിഫുള്‍ സോള്‍, ഞാന്‍ നിന്നെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു മറ്റെന്തിനേക്കാളുമേറെ എന്ന് കുറിച്ചായിരുന്നു മഞ്ജുവിന്റെ ആശംസ. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ തന്നെ തേടിയെത്തിയ സ്‌നേഹത്തിന് നന്ദി കുറിച്ചിരിക്കുകയാണ് ഭാവന. 

"ഉയര്‍ച്ചയും താഴ്ച്ചയും ഒക്കെയായി ഒരു വര്‍ഷം കൂടി കടന്നുപോയി... അതിന്റെ എല്ലാ കരുതലും സ്‌നേഹവും കൊണ്ട് എന്നെ കൂടുതല്‍ നല്ല വ്യക്തിയാക്കി... എന്റെതന്നെ മികച്ച പതിപ്പാകാന്‍ ഒരു പുതിയ വര്‍ഷം തുടങ്ങിയിരിക്കുകയാണ്. എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ അറിയിച്ച ആത്മാര്‍ത്ഥമായ എല്ലാ ആശംസകള്‍ക്കും ഒരുപാട് നന്ദി... എനിക്കുറപ്പുണ്ട് എന്റെ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ എന്തോ നല്ല കാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങളില്‍ നിന്നെല്ലാം ഇത്രയധികം സ്‌നേഹം എനിക്ക് ലഭിക്കുന്നത്. ഒത്തിരി നന്ദി... എപ്പോഴും സ്‌നേഹം...", എന്നാണ് ഭാവനയുടെ കുറിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി