ചലച്ചിത്രം

'രജനികാന്തിന്റെ കോവിഡ് ഫലം പോസിറ്റീവ്, കൊറോണ ക്വാറന്റീനിൽ'; നടൻ രോഹിത് റോയിക്കെതിരെ കടുത്ത വിമർശനം 

സമകാലിക മലയാളം ഡെസ്ക്

സൂപ്പർസ്റ്റാർ രജനികാന്തിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് പറഞ്ഞ് സിനിമ-ടിവി നടൻ രോഹിത് റോയ് പങ്കുവച്ച ഒരു പോസ്റ്റ് വിവാദത്തിൽ. കൊറോണയ്ക്കെതിരെ അവബോധം സൃഷ്ടിക്കാൻ അനാവശ്യമായി രജനികാന്തിന്റെ പേരു വലിച്ചിഴച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. നടനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

‘രജനികാന്തിന് കൊറോണ സ്ഥിരീകരിച്ചു. കൊറോണ ഇപ്പോൾ ക്വാറന്റീനിലാണ്’ എന്നാണ് രോഹിത് പോസ്റ്റ് ചെയ്തത്. കൊറോണയെ തോൽപിക്കണമെന്നും മാസ്ക്കും സാനിറ്റൈസറും ഉപയോഗിച്ച് സുരക്ഷിതരായി ഇരിക്കണമെന്നുമുള്ള ആഹ്വാനത്തിനൊപ്പമായിരുന്നു പോസ്റ്റ്. എന്നാൽ നടന്റെ വാക്കുകൾ തമാശയായി തോന്നുന്നില്ലെന്നും വളരെ മോശമാണ് ഇത്തരം പ്രവൃത്തി എന്നുമാണ് കമന്റുകൾ. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പോസ്റ്റ് നീക്കം ചെയ്യണമെന്നുമാണ് കമന്റുകളിൽ ആവശ്യപ്പെടുന്നത്. 

വിമർശനം കനത്തതോടെ താൻ ഒരു തമാശ മാത്രമാണ് ഉദ്ദേ‌ശിച്ചതെന്നും മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും വിശദീകരിച്ച് രോഹിത് രം​ഗത്തെത്തി. 'എന്റെ ലക്ഷ്യം നിങ്ങളെ ചിരിപ്പിക്കുക എന്നതായിരുന്നു. അങ്ങനെയുള്ള തമാശയ്ക്ക് നിങ്ങൾ എന്നെ വേദനിപ്പിക്കാനായി കമന്റുകൾ ചെയ്യല്ലേ', എന്നാണ് നടൻ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്