ചലച്ചിത്രം

'സിമി' സംവിധായികയാവുന്നു, 'ക്‌നോളജ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വർഷത്തെ ഹീറ്റ് ചിത്രങ്ങളിൽ ഒന്നായ കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഗ്രേസ് ആന്റണി സംവിധായികയാകുന്നു. ക്‌നോളജ് എന്ന പേരില്‍ ഒരു ഹ്രസ്വചിത്രമാണ് ഗ്രേസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ചിത്രത്തിന്റെ തിരക്കഥയും ഗ്രേസ് തന്നെയാണ് നിര്‍വഹിച്ചത്. ​ഗ്രേസിനൊപ്പം നടി നിരഞ്ജന അനൂപും ക്‌നോളജിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രേസും എബി ടോം സിറിയകും ചേര്‍ന്നാണ് നിര്‍മ്മാണം. നസ്രിയ, ഇന്ദ്രജിത്ത്, റോഷന്‍ ആന്‍ഡ്രൂസ്, തുടങ്ങി നിരവധി പേരാണ് പോസ്റ്റർ പങ്കുവച്ചത്.

ഒമര്‍ ലുലു ചിത്രം ‘ഹാപ്പി വെഡ്ഡിംഗി’ൽ അഭിനയിച്ച ​ഗ്രേസ് ചിത്രത്തിലെ റാഗിങ് രം​ഗത്ത് സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി...’ എന്ന ഗാനം ആസ്വദിച്ചു പാടുന്നത് ഏറെ ഹിറ്റായി‌രുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം