ചലച്ചിത്രം

'ആത്മഹത്യ ചെയ്യരുതെന്ന് പറഞ്ഞ് അവര്‍ എനിക്ക് മെസേജ് അയച്ചിരുന്നു, സുശാന്തിനെ ബോളിവുഡ് അംഗീകരിച്ചില്ല'; രോഷത്തോടെ കങ്കണ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ രൂക്ഷ പ്രതികരണവുമായി നടി കങ്കണ റാവത്ത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. സുശാന്തിനെ അംഗീകാരിക്കാന്‍ ബോളിവുഡ് ശ്രമിച്ചില്ലെന്നും മികച്ച പ്രകടനം കാഴിചവെച്ചിട്ടും ഒരു അവാര്‍ഡുപോലും താരത്തിന് കൊടുത്തില്ലെന്നുമാണ് കങ്കണ പറയുന്നത്. കൂടാതെ താരത്തിന്റെ മാനസിക നിലയിലേക്ക് മാത്രമാണ് മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും താരം രോക്ഷത്തോടെ പ്രതികരിച്ചു. 

കഴിവുള്ളവര്‍ക്ക് അംഗീകാരം നല്‍കേണ്ടത് പ്രധാനമാണ്. സെലിബ്രിറ്റികള്‍ വ്യക്തിജീവിതത്തില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ അത് മനസിലാക്കി പ്രവര്‍ത്തിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. അല്ലാതെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനല്ല- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവെച്ചത്. എന്‍ജിനീയറിങ്ങില്‍ റാങ്ക് വാങ്ങിയ വ്യക്തിയാണ് സുശാന്തെന്നും പിന്നെ എങ്ങനെയാണ് മാനസ് ബലമില്ലാതായത് എന്നാണ് താരം ചോദിക്കുന്നത്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായ സുശാന്തിന്റെ വിഡിയോയിലെ വാക്കുകള്‍ എടുത്തുപറയാനും കങ്കണ മറന്നില്ല. സുശാന്തിന് സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ലാത്തതിനാലാണ് ഈ അവസ്ഥയുണ്ടായതെന്നും താരം വ്യക്തമാക്കി. 

മികച്ച പ്രകടനം കാഴിചവെച്ചെങ്കിലും താരപുത്രന്മാര്‍ക്ക് ലഭിക്കുന്നതുപോലുള്ള അംഗീകാരമോ അവാര്‍ഡോ സുശാന്തിന് ലഭിച്ചില്ല. കൂടാതെ താരം സൈക്കോട്ടിക്കാണെന്നും ന്യൂറോട്ടിക്കാണെന്നും അഡിക്റ്റാണെന്നും പറഞ്ഞുകൊണ്ട് പെയ്ഡ് ജേണലിസ്റ്റുകള്‍ വാര്‍ത്തകള്‍ എഴുതുകയാണ്. ഇതേ ആളുകള്‍ക്ക് സഞ്ജയ് ദത്തിന്റെ അഡിക്ഷനെ ക്യൂട്ടായി തോന്നുമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. തനിക്കു നേരിടേണ്ടിവന്ന അനുഭവവും വിഡിയോയില്‍ താരം പറയുന്നുണ്ട്. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ആത്മഹത്യ ചെയ്യരുതെന്ന് പറഞ്ഞ് ചിലര്‍ തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്റെ മനസിലേക്ക് ആത്മഹത്യ എന്ന ചിന്ത കൊണ്ടുവരാനല്ലേ അവര്‍ അത് പറഞ്ഞത് എന്നാണ് താരത്തിന്റെ ചോദ്യം. അമ്മയുടെ വാക്കുകള്‍ മറന്ന് കഴിവുകെട്ടവനാണ് എന്ന് പറഞ്ഞവരെ വിശ്വസിച്ചതാണ് സുശാന്ത് ചെയ്ത തെറ്റെന്നും കങ്കണ പറഞ്ഞു. 

വിഡിയോയിലൂടെ ലക്ഷ്യം വെക്കുന്നത് സംവിധായകന്‍ കരണ്‍ ജോഹറിനെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഒരു നടനും കരണ്‍ ജോഹറിനെതിനെ രംഗത്തുവന്നിരുന്നു. കരിയറിലെ തകര്‍ച്ച അനുഭവിച്ച സമയത്ത് കരണ്‍ ജോഹറും മറ്റും സുശാന്തിനെ സഹായിച്ചില്ലെന്നും മരിച്ചു കഴിഞ്ഞപ്പോള്‍ കണ്ണീര്‍പൊഴിക്കുന്നത് നാടകമാണ് എന്നുമായിരുന്നു നിഖിലിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ