ചലച്ചിത്രം

'ഇൻ ടു ദ് വൈൽഡ് ബസ്' തേടി ഇനി സാഹസികത കാട്ടണ്ട; മരണം വിതച്ച ക്രിസ്റ്റഫറിന്റെ ആ ബസ് നീക്കം ചെയ്തു

സമകാലിക മലയാളം ഡെസ്ക്


ക്രിസ്റ്റഫർ മക് കാൻഡ്ലെസ് എന്ന സാഹസികന്റെ കഥപറഞ്ഞ ഇൻ ടു ദ് വൈൽഡ് സിനിമയിലൂടെ പ്രശസ്തമായ  ‘ഫെയർബാങ്ക് ബസ് 142’ അലാസ്ക ആർമി നാഷ്നൽ ഗാർഡ് നീക്കം ചെയ്തു. ബസ് തേടിയെത്തുന്ന ടൂറിസ്റ്റുകളായ രണ്ട് പേർ മരണപ്പെടുകയും 15 പേരടക്കമുള്ളവർക്കു പരിക്കേൽക്കുകയും ചെയ്തതോടെയാണ് ബസ് നീക്കം ചെയ്യാൻ തീരുമാനിച്ചത്. അലാസ്ക ആർമി നാഷനൽ ഗാർഡ്സ് പൈലറ്റസ്, ഫ്ലൈറ്റ് എൻജിനിയേർസ്, മെക്കാനിക്സ് എന്നിവർ അടങ്ങുന്ന സംഘം യുഎച്ച്–60 ബ്ലാക് ഹോക്ക് ഹെലികോപ്റ്ററിൽ എത്തിയാണ് ബസ് പുറത്തെടുത്തത്.

1992ൽ 24കാരനായ ക്രിസ്റ്റഫർ അലാസ്കയിലേയ്ക്കുള്ള ട്രക്കിങിനിടെ താമസിക്കാൻ കണ്ടെത്തിയ ബസ് ആണിത്. ഈ ബസിലാണ് അദ്ദേഹം മരണം വരെ താമസിച്ചത്. ട്രക്കിങിനിടെ ഒറ്റപ്പെട്ടുപോയ ക്രിസ്റ്റഫർ പട്ടിണി മൂലമാണ് മരിച്ചത്. വേട്ടയ്ക്കുപോയ ഒരാളാണ് ബസിനുള്ളിൽ മരിച്ചനിലയിൽ ക്രിസ്റ്റഫറിനെ കണ്ടെത്തിയത്.

ക്രിസ്റ്ററിന്റെ കഥ 1996ൽ ജോൺ ക്രാകുവേർ പുസ്തകമാക്കുകയും 2007ൽ നടനും സംവിധായകനുമായ ഷോൺ പെൻ ഈ കഥ സിനിമയാക്കുകയുമായിരുന്നു. 'ഇൻ ടു ദ് വൈൽഡ്' എന്നായിരുന്നു പുസ്തകത്തിന്റെയും സിനിമയുടെയും പേര്. ഇതോടെ പ്രശസ്തമായ ആ ബസും സ്ഥലവും തേടി നിരവധിപ്പേർ ട്രക്കിങ് തുടങ്ങി.  ക്രിസ്റ്റഫർ താണ്ടിയ വഴികൾ കണ്ടെത്തി ബസിനടുത്തെത്താനാണ് ഇവർ ശ്രമിച്ചത്.  

ടെക്ലാനിക്ക നദി കടന്നു മാത്രമേ ബസ് കിടന്നിരുന്ന സ്ഥലത്തേക്ക് എത്താൻ സാധിക്കുമായിരുന്നൊള്ളു. ഏറെ ദുർഘടംപിടിച്ച പാതയാണത്. ബസുമായി ബന്ധപ്പെട്ട് 15 റെസ്ക്യു ഓപ്പറേഷൻ ഇതുവരെ ഗവൺമെന്റ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ട്രക്കിങിനെത്തിയ യുവതി ഈ നദിയിൽ മരണപ്പെടുകയുണ്ടായി. 2010ലും ഒരു മരണം നടന്നിട്ടുണ്ട്. അലാസ്കയിലെ ഹീലി, പാർക്സ് ഹൈവേയിലാണ് ഇപ്പോൾ ബസ് എത്തിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്