ചലച്ചിത്രം

'ബ്രാഡ് പിറ്റുമായി പിരിഞ്ഞത് കുട്ടികള്‍ക്കു വേണ്ടി'; ആഞ്ജലിന

സമകാലിക മലയാളം ഡെസ്ക്


ടന്‍ ബ്രാഡ് പിറ്റുമായി വിവാഹമോചനം നേടാനുണ്ടായ കാരണം വെളിപ്പെടുത്തി ഹോളിവുഡ് നടി ആഞ്ജലീന ജോളി. കുട്ടികളുടെ നല്ലതിനു വേണ്ടിയാണ് ഞാന്‍ ബ്രാഡ് പിറ്റുമായി പിരിഞ്ഞത് എന്നാണ് താരം പറയുന്നത്. ഇരുവര്‍ക്കും ആറ് കുട്ടികളാണ്. 

എന്റെ കുടുംബത്തിന്റെ നല്ലതിനുവേണ്ടിയാണ് ഞാന്‍ പിരിഞ്ഞത്. അത് ശരിയായ തീരുമാനമായിരുന്നു. അവരുടെ മുറിവ് ഉണക്കുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിലര്‍ എന്റെ നിശബ്ദതയെ പ്രയോജനപ്പെടുത്തി. കുട്ടികള്‍ അവരെക്കുറിച്ചുള്ള നുണകള്‍ മാധ്യമങ്ങളില്‍ കണ്ടു. എന്നാല്‍ നിങ്ങളുടെ സത്യവും മനസും എന്തെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാമല്ലോ എന്ന് ഞാന്‍ അവരെ ഓര്‍മിപ്പിച്ചു. അവര്‍ ആറ് പേരും വളരെ ധൈര്യശാലികളും ശക്തരുമായ യുവാക്കളാണ്- വോഗ് ഇന്ത്യ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. 

18 വയസുള്ള മഡോക്‌സും 16 വയസുള്ള പാക്‌സും 15 കാരിയായ സഹാറയും 12 വയസുള്ള ഷിലോഹും 11 വയസുകാരായ ക്‌നോസും വിവിയനുമാണ് ഇരുവരുടേയും മക്കള്‍. 2004 മുതല്‍ ബ്രാഡ് പിറ്റും ആഞ്ജലീനയും ഒന്നിച്ചായിരുന്നു. എന്നാല്‍ 2014 ലാണ് വിവാഹിതരാവുന്നത്. 2016 ലായിരുന്നു വിവാഹബന്ധം വേര്‍പെടുത്തുന്നത്. ഇത് ആരാധകരെ ഞെട്ടിച്ചിരുന്നു. 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തനിക്ക് മാനസികവും ശാരീരികവും വൈകാരികവുമായി അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും താരം മനസു തുറന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ പ്രത്യേകിച്ച് കഴിഞ്ഞ നാലു വര്‍ഷമാണ് പ്രതിസന്ധിയിലൂടെ കടന്നുപോയത്. കാണാന്‍ പറ്റാത്തതും അല്ലാത്തതുമായി നിരവധി മുറിവുകളുണ്ടായെന്നും താരം പറഞ്ഞു. കാണാന്‍ സാധിക്കാത്തവയാണ് ഏറ്റവും പ്രയാസമുണ്ടാക്കിയത്. ജീവിതവും ഒരുപാട് തിരിവുകളുണ്ടാവും ചില സമയങ്ങളില്‍ നിങ്ങള്‍ വല്ലാതെ വേദനിക്കു എന്നാണ് താരം പറഞ്ഞത്. 

വിവാഹബന്ധം വേര്‍പെടുത്തുക മാത്രമല്ല കുറച്ചു വര്‍ഷങ്ങളായി നിരവധി ശസ്ത്രക്രിയകള്‍ക്കും താരം വിദേയയായിട്ടുണ്ട്. മാറിടവും ഗര്‍ഭപാത്രവുമെല്ലാം താരം നീക്കം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പഴയ താനായി മാറാന്‍ കുറച്ചു സമയം എടുത്തു എന്നാണ് താരം പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം