ചലച്ചിത്രം

ആ സംഭാഷണങ്ങൾ വീണ്ടും വായിക്കുമ്പോൾ ഹൃദയം തകരുന്നു; സുശാന്തിന്റെ വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത് വിട്ട് നടി 

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടൻ സുശാന്ത് സിം​ഗ് രാജ്പുത്തുമായുള്ള വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത് വിട്ട് നടിയും നർത്തകിയുമായ ലോറെൻ ​ഗോട്ടലിബ്. വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഈ ചാറ്റ് വീണ്ടും വായിക്കുമ്പോൾ തന്റെ ഹ‍‍ൃദയം തകരുന്നുവെന്നും സങ്കടം സഹിക്കാനാകുന്നില്ലെന്നുമാണ് ലോറെൻ കുറിച്ചിരിക്കുന്നത്. 

"വർഷങ്ങൾക്ക് മുമ്പ് സുശാന്തുമായി നടത്തിയ വാട്ട്സാപ്പ് ചാറ്റ് ഞാനിന്ന് ഒരിക്കൽകൂടെ വായിച്ചു. എന്റെ ഹൃദയം തകർക്കുന്ന ഒരു സംഭാഷണത്തിലേക്ക് എന്റെ ശ്രദ്ധ ഒരിക്കൽകൂടി എത്തി. സ്നേഹവും, നന്മയും, സത്യസന്ധമായ പിന്തുണയുമാണ് അതിൽ നിറഞ്ഞുനിന്നിരുന്നത്. എനിക്ക് സുശാന്തുമായി വളരെയധികം അടുപ്പം തോന്നിയിരുന്നു. കാരണം ഞങ്ങൾ രണ്ടുപേരും പുറത്തുനിന്നുള്ളവരാണ്. അവനെപ്പോലെ എല്ലാവരും നടക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ മറ്റുള്ളവർക്ക് സ്നേഹവും പിന്തുണയും പകരണമെന്ന് ഓർമ്മിപ്പിക്കാനാണ് ഞാൻ ഈ സംഭാഷണങ്ങൾ പങ്കുവയ്ക്കുന്നത്. ചുറ്റും ഒത്തിരി ശത്രുത നിറയുന്നത് എനിക്ക് കാണാം", ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾക്കൊപ്പം ലോറെൻ കുറിച്ചു. 

സുശാന്ത് തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത് ചാറ്റിൽ വായിക്കാം. ഇതോടൊപ്പം ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ ആ​ഗ്രഹം പ്രകടിപ്പിക്കുന്ന ലോറെന് നൽകുന്ന പിന്തുണയും സംഭാഷണങ്ങളിൽ വ്യക്തമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി