ചലച്ചിത്രം

മാസ്സായി സുരേഷ് ​ഗോപിയുടെ 250ാം അവതാരം;  കടുവാക്കുന്നേല്‍ കുറുവാച്ചന്‍ ഹിറ്റ്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം സുരേഷ്​ ഗോപിയുടെ 61ാം പിറന്നാൾ ദിനം ആരാധകർ ആഘോഷമാക്കിയിരുന്നു. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. അതിനൊപ്പം താരത്തിന്റെ പുതിയ ചിത്രങ്ങളുടെ ടീസറും പോസ്റ്ററുമെല്ലാം പുറത്തിറക്കിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് സുരേഷ് ​ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ ആണ്.

മലയാളികളുടെ പഴയ ആക്ഷൻ കിങ് മാസ്സ് ലുക്കിലേക്ക് തിരിച്ചുവരികയാണ്. മാസ്സ് ലുക്കിലുള്ള താരത്തിന്റെ പുതിയ അവതാരം ആരാധകരുടെ മനം കീഴടക്കുകയാണ്. താരത്തിന്റെ 250ാം ചിത്രത്തിന്റെ മോഷൻ പോസ്റ്ററാണ് വൈറലാകുന്നത്. എസ്ജി 250 എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ എത്തിയത്. നടൻമാരായ മമ്മൂട്ടി,മോഹൻലാൽ, ദിലീപ്, ദുൽഖർ സൽമാൻ, നിവിൻ പോളി, ആസിഫ് അലി തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

എന്തൊരു കില്ലർ ലുക്കാണിതെന്നാണ് മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്തുകൊണ്ട് ദുൽഖർ സൽമാൻ ട്വിറ്ററിൽ കുറിച്ചത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ദിനം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കു വെയ്ക്കാനായതിൽ സന്തോഷമുണ്ടെന്നും ദുൽഖർ കുറിച്ചു. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. അർജ്ജുൻ റെഡ്ഡിക്ക് സം​ഗീതമൊരുക്കിയ‌ തെലുങ്ക് സംഗീത സംവിധായകൻ ഹര്‍ഷവര്‍ധന്‍ രാമേശ്വറാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്