ചലച്ചിത്രം

'മുഖ്യമന്ത്രി എന്റെ പണം എനിക്ക് തിരിച്ചുതരണം...'; സിനിമയ്ക്ക് വേണ്ടി പിരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് പോയെന്ന് അലി അക്ബര്‍

സമകാലിക മലയാളം ഡെസ്ക്

സിനിമ പിടിക്കാന്‍ ജനം അയക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പോകുന്നു എന്ന് ആരോപണവുമായി സംവിധായകന്‍ അലി അക്ബര്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനായി ചിത്രീകരിച്ച് നിര്‍മ്മിക്കുന്ന സിനിമ ജനങ്ങളില്‍ നിന്ന് പണം പിരിച്ചാണ് നിര്‍മ്മിക്കുന്നതെന്ന് അലി അക്ബര്‍ നേരത്തെ പറഞ്ഞിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി ഫണ്ട് പിരിക്കാന്‍ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പര്‍ ചേര്‍ത്തുവച്ച് ആളുകള്‍ വ്യാജ പിരിവ് നടത്തുന്നു എന്നാണ് അലി അക്ബറിന്റെ ആരോപണം. കാര്യമറിയാതെ ഒട്ടേറേ പേര്‍ ഈ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നാണ് അലി അക്ബര്‍ വാദിക്കുന്നത്.

'എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി എന്റെ പണം എനിക്ക് തിരിച്ച് തരണം. ഈ ദിവസങ്ങളില്‍ അങ്ങയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരോട് അങ്ങ് ചോദിക്കണം. ഇത് എനിക്ക് തന്നതാണോ അതോ അലി അക്ബറിന് കൊടുത്തതാണോ എന്ന്. അത് എനിക്ക് തന്നതാണ് എന്നു പറയുന്നവരുടെ പണം എനിക്ക് തിരിച്ച് തരണം. ഇതൊരു അപേക്ഷയാണ്..' ഫെയ്‌സ്ബുക്ക് ലൈവിലെത്തി അദ്ദേഹം പറയുന്നു. ഇതിന് പിന്നാലെ പണം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പോയി എന്നു പറഞ്ഞ് നിരവധിപേര്‍ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ