ചലച്ചിത്രം

ഏറ്റവും ഇഷ്ടമുള്ള വേഷത്തിൽ സുന്ദരിയായി സരയൂ, ഫോട്ടോഷൂട്ട് ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ന്റെ ഇഷ്ടവേഷത്തിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി സരയൂ. പച്ചക്കരയുള്ള സെറ്റ് മുണ്ട് ഉടത്ത് നാടൻസുന്ദരിയായാണ് ചിത്രത്തിൽ സരയുവിനെ കാണുന്നത്. അരളി പൂവും തുളസിയും തലയിൽ ചാർത്തി കയ്യിൽ വാഴയിലയിൽ പൂവും പിടിച്ചു നിൽക്കുന്ന ചിത്രം ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. സെറ്റ് മുണ്ടിനുമൊപ്പം വെള്ളി ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. 

തന്റെ ജീവിതത്തിലൂടെ കടന്നുണ്ടായ സെറ്റ് മുണ്ട് ഓർമകളും താരം പങ്കുവെക്കുന്നുണ്ട്. ആദ്യമായി സെറ്റുടുത്തത് പത്താമത്തെ വയസിലാണെന്നാണ് പറയുന്നത്. പല പരീക്ഷണങ്ങൾക്കും ശേഷം ഇപ്പോൾ സാധാ സെറ്റുമുണ്ടിനോടാണെന്നും താരം പറയുന്നു. 

ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്ന്... പത്താമത്തെ വയസ്സിൽ സ്കൂളിൽ തിരുവാതിരയ്ക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്... പിന്നെ പല നിറത്തിലെ കരകൾ, ഡിസൈനുകൾ, സ്വർണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകൾ. ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകൾ... പല പരീക്ഷണങ്ങൾക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേർന്ന് നിൽക്കുന്ന സാധാ സെറ്റുമുണ്ടുകൾ... അതിലെ ഒരു പാവം പച്ചക്കര !!- ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍