ചലച്ചിത്രം

മക്കളെ മടിയിൽവെച്ച് പൃഥ്വിയും ഇന്ദ്രനും എല്ലാം കണ്ടുകൊണ്ട് അച്ഛനും; ഫാമിലി ചിത്രം വൈറൽ

സമകാലിക മലയാളം ഡെസ്ക്

ല്ലിയെ മടിയിൽ വെച്ച് പൃഥ്വിരാജ്, നച്ചുവിനൊപ്പം ഇന്ദ്രജിത്തും. ഇതെല്ലാം കണ്ടുകൊണ്ട് ചുമരിൽ സുകുമാരനും. ഒറ്റ ഫ്രെയ്മിൽ മൂന്ന് ജനറേഷൻ. സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ് പൃഥ്വിരാജ് പങ്കുവെ‌ച്ച പുതിയ ചിത്രം. നാളുകൾക്ക് ശേഷമുള്ള ഇരുകുടുംബങ്ങളുടേയും   ഒത്തുചേരലിലാണ് മനോഹരമായ ചിത്രം പകർത്തിയിരിക്കുന്നത്. 

'മൂന്ന് തലമുറകൾ, ഫാമിലി വീക്കൻഡ്' എന്ന അടിക്കുറിപ്പിലാണ് മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുകുമാരന്റെ ചിത്രം പതിച്ചിരിക്കുന്ന ചുമരിനടുത്തുള്ള രണ്ട് കസേരകളിലായാണ് പൃഥ്വിരാജും ഇന്ദ്രജിത്തും ഇരിക്കുന്നത്. പൃഥ്വിരാജിന്റെ മടിയിലിരിക്കുന്ന അലംകൃത ഫോട്ടോയ്ക്ക് മുഖം തരാതെ മുത്തച്ഛന്റെ ചിത്രത്തിലേക്ക് കൈചൂണ്ടി ഇരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ മടിയിലിരിക്കുന്ന ഇളയമകൾ നക്ഷത്ര കാര്യമായെന്തോ ശ്രദ്ധിച്ചിരിക്കുകയാണ്. എന്തായാലും മനോഹരമായ കുടുംബ ചിത്രം ആരാധകരുടെ മനസു കീഴടക്കുകയാണ്. 

സുപ്രിയയും പൂർണിമയും പ്രാർത്ഥനയും എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു വന്നതിനു ശേഷമുള്ള ഇരു കുടുംബങ്ങളുടേയും ഒന്നുചേരലായിരുന്നു ഇത്. മൂന്ന് മാസത്തോളമാണ് പൃഥ്വിരാജ് ജോർദാനിൽ കുടുങ്ങിയത്. അതിന് പിന്നാലെയുണ്ടായ സുഹൃത്ത് സച്ചിയുടെ മരണവും താരത്തെ കാര്യമായി ബാധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''