ചലച്ചിത്രം

രണ്ടാമതായപ്പോൾ സമാധാനിച്ചത് ഐശ്വര്യ റായിയെ ഓർത്ത്!; അഹാനയുടെ ഫെയർവെൽ ചിത്രം ഏറ്റെടുത്ത് ആരാധകർ 

സമകാലിക മലയാളം ഡെസ്ക്

താരമായിക്കഴിയുമ്പോള്‍ കുട്ടിക്കാല ചിത്രങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കാത്ത നായികമാരെയാണ് സാധാരണ കാണുന്നത്. എന്നാല്‍ നടി അഹാന കൃഷ്ണ അങ്ങനെയല്ല. സ്വന്തം കുട്ടിക്കാലത്തെ ചിത്രങ്ങളുമായെത്തി സ്വയം ട്രോളാന്‍ പോലും മടിയില്ലാത്ത ഒരു നടിയാണ് അഹാന. സഹോദരിമര്‍ക്കൊപ്പമുള്ള കുട്ടിക്കാല ഓര്‍മകള്‍ പങ്കുവയ്ക്കാറുള്ള അഹാന ഇക്കുറി തന്റെ പ്ലസ് ടൂ പഠനകാലത്തെ ഒരു സ്‌കൂള്‍ മെമ്മറി ആണ് ആരാധകരുമായി പങ്കുവച്ചത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് അനിയത്തി ഹന്‍സിക മിസ് മേരി മൗണ്ട് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ വിശേഷം അഹാന പങ്കുവച്ചിരുന്നു. ഹന്‍സിക യുകെജിയില്‍ പഠിക്കുമ്പോള്‍ നടന്ന ഈ മത്സരത്തില്‍ ഒന്നാമതെത്താന്‍ കഴിയാതെവന്നപ്പോള്‍ അനിയത്തിയെ ആശ്വസിപ്പിക്കാന്‍ അഹാനയും കൂട്ടരും പറഞ്ഞത് മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരിയായ ഐശ്വര്യ റായിയുടെ കഥയാണ്. ഇതേ പോലെ രണ്ടാമതെത്തിയപ്പോള്‍ ഐശ്വര്യ റായിയുടെ രണ്ടാം സ്ഥാനം ഓര്‍ത്ത് സമാധാനിച്ച മറ്റൊരാള്‍ കൂടിയുണ്ട് എന്ന് കുറിച്ചാണ് അഹാന സ്വന്തം ചിത്രം പങ്കുവച്ചത്. 

സ്‌കൂള്‍ ഫെയര്‍വെല്‍ മിസ് 12 ല്‍ രണ്ടാം സ്ഥാനം ലഭിച്ചപ്പോഴുള്ള ചിത്രമാണ് അഹാന പങ്കുവച്ചത്. മിസ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ റായിയും രണ്ടാമതാണെന്നും അതുകൊണ്ട് രണ്ടാം സ്ഥാനതെത്തുന്നത് നല്ലതാണെന്നും സ്വയം ആശ്വസിപ്പിച്ചവള്‍ എന്നാണ് അഹാന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി