ചലച്ചിത്രം

'അറിഞ്ഞില്ലേ കൊറോണ വൈറസ് ഇങ്ങെത്തി', ചിരിച്ച് ആശംസ അറിയിച്ച് ചാര്‍മിയുടെ വിഡിയോ; രൂക്ഷവിമര്‍ശനം; അവസാനം മാപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് ഇന്ത്യയില്‍ ഡല്‍ഹിയിലും തെലുങ്കാനയിലും സ്ഥിരീകരിച്ചതിന് പിന്നാലെ ആശംസയുമായി നടി ചാര്‍മിയുടെ ടിക് ടോക് വിഡിയോ. ചിരിച്ച് ആശംസ അറിയിക്കുന്ന ചാര്‍മിയുടെ വിഡിയോ വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി താരം രംഗത്തെത്തി. ഹാസ്യരൂപേണയായിരുന്നു നടിയുടെ വിഡിയോ. ഡല്‍ഹിയിലും തെലുങ്കാനയിലും രോഗം സ്ഥിരീകരിച്ചെന്ന് പറഞ്ഞതിന് ശേഷം ആര്‍ത്തുചിരിച്ചുകൊണ്ട് എല്ലാവര്‍ക്കും ആശംസ അറിയിക്കുകയായിരുന്നു താരം. 

തുടര്‍ന്ന് വിഡിയോ വൈറലാവുകയും താരത്തിന്റെ പക്വതയില്ലാത്ത പെരുമാറ്റം വിമര്‍ശിക്കപ്പെടുകയുമായിരുന്നു. ലോകത്തില്‍ ആയിരക്കണക്കിന് പേര്‍ മരണമടയുമ്പോള്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള വിഡിയോ എടുക്കാന്‍ കഴിയുന്നത് എന്നാണ് സൈബര്‍ ലോകം ചോദിക്കുന്നത്. വിമര്‍ശനം രൂക്ഷമായതോടെ ക്ഷമാപണവുമായി താരം രംഗത്തെത്തുകയായിരുന്നു. 

'നിങ്ങളുടെ എല്ലാ കമന്റുകളും ഞാന്‍ വായിച്ചു. പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയൊരു വിഷയത്തില്‍ പക്വതയില്ലാതെ പ്രവൃത്തിയായിപ്പോയി. ഇനി മുതല്‍ എന്റെ പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തും,അതുണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നില്ല' ചാര്‍മി കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം