ചലച്ചിത്രം

നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു? വരന്‍ ബോളിവുഡ് സംവിധായകന്‍!

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് സംവിധായകന്‍ പ്രകാശ് കൊവേലമുടിയെയാണ് അനുഷ്‌ക വിവാഹം ചെയ്യുന്നതെന്നാണ് തെലുങ്കു സിനിമാലോകത്തുനിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. പ്രിയ നടിയുടെ വിവാഹവാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ചര്‍ച്ചകളാണ് സൈബര്‍ ലോകത്ത് നടക്കുന്നത്. 

അനുഷ്‌ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പ്രകാശ്. പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകനുമാണ്. പ്രകാശിന്റെ രണ്ടാം വിവാഹമാണ് അനുഷ്‌കയുമായി നടക്കുക. എഴുത്തുകാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായിരുന്നു ആദ്യ ഭാര്യ. ഇരുവരും 2014ല്‍ വേര്‍പിരിഞ്ഞിരുന്നു. കങ്കണ റണാവത്ത് അഭിനയിച്ച ജഡ്ജ്‌മെന്റല്‍ ഹേക്യാ ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ പ്രകാശ് സംവിധാനം ചെയ്തിട്ടുണ്ട്. 

ആദ്യമായല്ല അനുഷ്‌കയുടെ വിവാഹം ചര്‍ച്ചയാകുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ ശക്തമായിരുന്നു. ബാഹുബലി വമ്പന്‍ ഹിറ്റായതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. എന്നാല്‍ ഇരുവരും വിവാഹവാര്‍ത്ത നിഷേധിച്ചിരുന്നു. ബാഹുബലിക്ക് ശേഷം അനുഷ്‌ക സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. മാധവനൊപ്പം അഭിനയിക്കുന്ന സൈലന്‍സ്് ആണ് അനുഷ്‌കയുടെ അടുത്ത ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു