ചലച്ചിത്രം

പിറന്നാൾ മാസം മാലിദ്വീപിൽ ആഘോഷമാക്കി ജോണും പൂജയും; ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

താരദമ്പതികളായ ജോൺ കൊക്കനും ഭാര്യ പൂജ രാമചന്ദ്രനും പിറന്നാൾ ആഘോഷത്തിന്റെ തിരക്കിലാണ്. മാലിദ്വീപിലാണ് ഇരുവരും തങ്ങളുടെ പിറന്നാൾ മാസം ചിലവിടുന്നത്. അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ ജോൺ തന്റെ സോഷ്യൽമീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. 

ബാഹുബലി, വീരം, കെജിഎഫ്, ടിയാൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ് ജോൺ. പൂജയാകട്ടെ ടെലിവിഷൻ അവതാരകയായി എത്തിയ ശേഷമാണ് സിനിമയിലേക്ക് കടന്നത്. പിസ, കാഞ്ചന 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പൂജ ശ്രദ്ധേയയായി. 

നടി മീര വാസുദേവനുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷമാണ് ജോൺ പൂജയെ വിവാഹം ചെയ്യുന്നത്. അവതാരകനായിരുന്ന ക്രെയ്ഗ് ആണ് പൂജയുടെ ആദ്യ ഭർത്താവ്. 2017ല്‍ ക്രെയ്ഗുമായുള്ള ബന്ധം വേർപിരിഞ്ഞ പൂജ കഴിഞ്ഞ വർഷം ജോണിനെ വിവാഹം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി