ചലച്ചിത്രം

'ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ കുറച്ചു ആളുകള്‍ എന്റെ കുങ്ഫു മാസ്റ്ററിന് കയറി'; കത്തുമായി എബ്രിഡ് ഷൈന്‍

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ആക്ഷന്‍ ചിത്രം ഷൈലോക്ക് തീയെറ്ററില്‍ മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ അജയ് വാസുദേവിനേയും ഷൈലോക്കിനേയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. റിയലിസ്റ്റിക് സിനിമകള്‍ പോലെയല്ല മാസ് സിനിമകളെടുക്കാന്‍ റിസ്‌ക് കൂടുതലാണ് എന്നാണ് അജയ് വാസുദേവന് എഴുതിയ തുറന്ന കത്തില്‍ എബ്രിഡ് ഷൈന്‍ പറയുന്നത്. മാസ് സിനിമകള്‍ വിജയിക്കുന്നത് തീയെറ്ററില്‍ ആരവം തീര്‍ക്കുമ്പോഴാണ്. ഷൈലോക്ക് മേല്‍പറഞ്ഞ ആരവം ഉണ്ടാക്കിയ ചിത്രമാണെന്ന് കത്തില്‍ പറഞ്ഞു. ഷൈലോക്കിനൊപ്പമാണ് എബ്രിഡ് ഷൈനിന്റെ കുങ്ഫു മാസ്റ്റര്‍ റിലീസായത്. ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ എന്റെ 'കുങ്ഫു' മാസ്റ്റര്‍ കാണാനും കുറച്ച് ആളുകള്‍ കയറിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. എബ്രിഡ് ഷൈനിന്റെ നല്ല വാക്കുകള്‍ക്ക് അജയ് വാസുദേവ് നന്ദി പറഞ്ഞു. 

എബ്രിഡ് ഷൈനിന്റെ കത്ത്

പ്രിയപ്പെട്ട അജയ് വാസുദേവ്,

ഒരു മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് ആര്‍.വി. ഉയദകുമാര്‍ എന്ന തമിഴ് സംവിധായകനെ അഭിമുഖം ചെയ്യാന്‍ അവസരം ലഭിച്ചു. സൂപ്പര്‍താരം കമലഹാസന്‍, രജനീകാന്ത് തുടങ്ങിയവരുടെ കൂടെ സിനിമ ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. യജമാന്‍, ശിങ്കാരവേലന്‍, ഒക്കെ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്. അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു, ''ഏറ്റവും ഏറ്റളവും ബുദ്ധിമുട്ട് മാസ് സിനിമകള്‍  ചെയ്യാനാണ്. താരം സ്വന്തം മേല്‍മുണ്ട് ചുറ്റി, തോളത്തിട്ട്, പ്രത്യേക അംഗവിക്ഷേപങ്ങളോടെ ഡയലോഗുകള്‍ പറയുമ്പോള്‍ ആളുകള്‍ ആര്‍പ്പുവിളികളായും ചൂളം വിളികളായും തിയറ്ററില്‍ ആരവം തീര്‍ക്കും എന്ന കണക്കുകൂട്ടല്‍ ആണ് ഏറ്റവും റിസ്‌ക്. 

സിനിമയുടെ ഏതൊക്കെ ഘട്ടത്തില്‍ ആഘോഷത്തിന്റെ അലകള്‍ തിയറ്ററില്‍ ഉണ്ടാക്കും എന്നത് വലിയ കണക്കുകൂട്ടല്‍ തന്നെയാണ്. ആ ആരവം അവിടെ ഇല്ലെങ്കില്‍ പാളി. റിയലിസ്റ്റിക് സിനിമകള്‍ക്ക് ആ റിസ്‌ക് ഇല്ല. സ്വാഭാവികമായി ഒഴുകിയാല്‍ മതി. റിയലിസ്റ്റിക് സിനിമകള്‍ നിങ്ങള്‍ ഇടംകൈ കൊണ്ട് ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ചെയ്ത ഷൈലോക്ക് മേല്‍പറഞ്ഞ ആരവം ഉണ്ടാക്കിയ ചിത്രമാണ്. അഭിനന്ദനങ്ങള്‍.

ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ അതിനൊപ്പം ഇറങ്ങിയ എന്റെ 'കുങ്ഫു' മാസ്റ്റര്‍ കാണാനും കുറച്ച് ആളുകള്‍ കയറി. സന്തോഷം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച