ചലച്ചിത്രം

'രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവളെന്റെ കൂടെ നിന്നു, തിരിച്ചുവന്നത് അവള്‍ക്കു വേണ്ടി'; ഇര്‍ഫാന്‍ ഖാന്‍

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഇര്‍ഫാന്‍ ഖാന്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. പിന്നീട് വേദനയുടേയും അതിജീവനത്തിന്റേയും ദിനങ്ങളായിരുന്നു. രോഗത്തോട് പോരാടി ജയിച്ച് തിരിച്ചെത്തിയിരിക്കുകയാണ് താരം. ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഭാര്യയുടെ പിന്തുണകൊണ്ടു മാത്രമാണ് എന്നാണ് ഇര്‍ഫാന്‍ പറയുന്നത്. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് ഭാര്യ സുതയെക്കുറിച്ച് താരം മനസു തുറന്നത്. 
 
'രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവളെന്റെ കൂടെ നിന്നു. സന്തോഷവും സങ്കടവും മാറിമാറി വന്ന ഒരു റോളര്‍കോസ്റ്റര്‍ യാത്രയായിരുന്നു ചികിത്സാ കാലം. വേണ്ട എല്ലാ പരിചരണവും നല്‍കി എനിക്കൊപ്പം സുതയും നടന്നു. അവള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ജീവിക്കമെന്നും. ചെറിയ ചെറിയ സന്തോഷങ്ങള്‍ക്കിടയിലും അനിശ്ചിതത്വം നിറഞ്ഞ് നിന്നിരുന്നു. ചിലപ്പോഴൊക്കെ കരയുകയും കുറേ ചിരിക്കുകയും ചെയ്തു. വലിയ ഉത്കണ്ഠയിലൂടെ കടന്നുപോയി. പക്ഷേ അതെല്ലാം അതിജീവിച്ചു' ഇര്‍ഫാന്‍ പറഞ്ഞു. 

2018 മാര്‍ച്ചിലാണ് ഇര്‍ഫാന് ന്യൂറോ എന്‍ഡോെ്രെകന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് താരം ചികിത്സക്കായി ലണ്ടനിലേക്ക് പോയി. പിന്നീട് താരം തിരിച്ചെത്തുന്നത് ഒരുവര്‍ഷത്തിന് ശേഷം ഫെബ്രുവരി 2019 ലാണ്. രോഗത്തെ മറികടന്നതിന് പിന്നാലെ അംഗ്രേസി മീഡിയം എന്ന ചിത്രത്തിലും താരം അഭിനയിച്ചു. മാര്‍ച്ച് 13നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം