ചലച്ചിത്രം

'എന്നെന്നും പ്രിയപ്പെട്ട ചിത്രങ്ങള്‍'; അതീവസുന്ദരിയായി ഭാവന

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ മനോഹര ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തനിക്ക് എന്നെന്നും പ്രിയപ്പെട്ട ചില മനോഹര ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. 

മൂന്ന് ഭാഗങ്ങളായിട്ടാണ് തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ലോങ് ഗൗണ്‍ ധരിച്ചതാണ് ഒരു ചിത്രം. മറ്റൊരു ചിത്രത്തില്‍ നേവി ബ്ലൂ നിറത്തിലുള്ള വസ്ത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. ഇളം നീല നിറത്തിലാണ് മറ്റൊരു ചിത്രം. ലേബലം ആണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അവസാനം ചിത്രം വനിതാ ദിനാശംസകളോടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ താമസമാക്കിയിരിക്കുകയാണ് താരം. മലയാളത്തില്‍ സജീവമല്ലെങ്കിലും കന്നഡയില്‍ താരത്തിന് അവസരങ്ങള്‍ ഏറെയാണ്.  2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ