ചലച്ചിത്രം

തമിഴ് ചിത്രം സൂപ്പര്‍ഹിറ്റ്; കണ്ണ് നിറച്ച് ദുല്‍ഖര്‍ സല്‍മാന്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ദുല്‍ഖര്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാവുന്നത്. കണ്ണുനിറഞ്ഞ് വികാരഭരിതനായാണ് താരം വേദിയില്‍ നിന്നത്. താരത്തിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഇത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും അഭിനേതാക്കളേയും പേരെടുത്തു പറഞ്ഞാണ് താരം പ്രശംസിച്ചത്. ഈ സിനിമ തനിക്ക് ഒരുപാട് സ്‌പെഷ്യലാണെന്നും സംവിധായകനിലും ടീമിലും ഒരുപാട് വിശ്വാസമുണ്ടായിരുന്നു എന്നും ദുല്‍ഖര്‍ പറയുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ദേസിങ് പെരിയസ്വാമി വളരെ പാഷനേറ്റാണെന്നും അതിനാല്‍ ഭാവിയില്‍ വലിയ സംവിധായകനായി മാറുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. 

'ദേസിങ് പെരിയസാമി അത്രത്തോളം പാഷനേറ്റാണ്. കഥ പറയാന്‍ വന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് അത് വ്യക്തമാണ്. അദ്ദേഹത്തിന് ടെക്‌നിക്കല്‍ സംബന്ധമായ വിഷയങ്ങളില്‍ പോലും ആഴത്തിലുള്ള വിവരമുണ്ട്. ഇതൊക്കെ യുട്യൂബില്‍ നിന്നും പഠിച്ചതാണ്. യഥാര്‍ഥത്തില്‍ ഒരു ഗെയിമറൊന്നുമല്ല. അണിയറ പ്രവര്‍ത്തകരെല്ലാം അത്രത്തോളം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ചിത്രമാണ് ഇത്. അതുകൊണ്ട് തന്നെ അതെല്ലാം സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ട്. സംവിധായകന്റെ വലിയ കഴിവിനാല്‍ സിനിമ വര്‍ക്കൗട്ടാകുകയായിരുന്നു. അതുകൊണ്ടാണ് മറ്റെല്ലാം അത്രത്തോളം മികച്ചതായത്.' ദുല്‍ഖര്‍ പറഞ്ഞു. ചിത്രത്തിന് ഇത്രത്തോളം പിന്തുണ തന്ന പ്രേക്ഷകര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി പറയാനും താരം മറന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം