ചലച്ചിത്രം

പൂർണിമ മോഹൻ, പത്ത് സി, 'ഇത് നച്ചുമ്മ തന്നെ'യെന്ന് ആരാധകർ; വൈറലായി ചിത്രം 

സമകാലിക മലയാളം ഡെസ്ക്

ഫാഷൻ കാര്യങ്ങളിൽ മലായാള താരങ്ങളിൽ മുന്നിൽ നിൽക്കുന്നത് നടി പൂർണിമ ഇന്ദ്രജിത് ആണെന്ന് നിസ്സംശയം പറയാം. മലയാളത്തിന്റെ ഫാഷൻ ഐക്കൺ എന്ന വിശേഷണമാണ് പൂർണിമയ്ക്ക് ആരാധകർ സമ്മാനിക്കുന്നത്. വർഷങ്ങളായി തങ്ങൾ കാണുന്ന പൂർണിമയ്ക്ക് ഇന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നത് ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു ത്രോബാക്ക് ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. 

‘പൂർണിമ മോഹൻ, പത്ത് സി’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രം കണ്ടതും ഇളയമകൾ നക്ഷത്രയുമായുള്ള സാമ്യമാണ് ചർച്ചയാകുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നച്ചുവുമായുള്ള സാമ്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ശരിക്കും നക്ഷത്രയേപ്പോലുണ്ട് എന്നായിരുന്നു നട‌ി അഹാനയുടെ കമന്റ്. ഇത് ശരിവച്ച് നിരവധി ആരാധകരും കമന്റുകളുമായി എത്തി. 

അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത പൂർണിമ സംരംഭകയായാണ് പിന്നീട് സജീവമായത്. ഇതിന് ശേഷം അവതാരകയായി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ പൂർണിമ അഷ്ക് അബു ഒരുക്കിയ വൈറസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചുവരവ് നടത്തി. അടുത്തിടെ മികച്ച ബിസിനസ് സംരംഭകയ്ക്കുളള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും പൂർണിമയെ തേടി എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ