ചലച്ചിത്രം

സമീറയുടെ വസ്ത്രം ധരിച്ച് അമ്മായിഅമ്മയുടെ ഡാന്‍സ്; കണ്ണുതള്ളി താരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നിന്നിരുന്ന താരമാണ് സമീറ റെഡ്ഡി. വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത താരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് തന്റെ നിലപാടുകളിലൂടെയാണ്. പ്രസവ സമയത്തും ശേഷവും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള സമീറയുടെ തുറന്നു പറച്ചില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് സമീറയും അമ്മായിഅമ്മയും കൂടിയുള്ള രസകരമായ ഡാന്‍സ് വിഡിയോ ആണ്. 

ഒരു കണ്ണാടിക്ക് മുന്നില്‍ നിന്ന് ഡാന്‍സ് ചെയ്യുകയാണ് സമീറ. അതിന്റെ വിഡിയോ പകര്‍ത്തുന്നത് ഭര്‍ത്യമാതാവാണ്. തുടര്‍ന്ന് സമീറ ധരിച്ച അതേ വേഷം ധരിച്ച് അമ്മ നൃത്തം ചെയ്യുകയാണ്. അപ്പോള്‍ അമ്മായിഅമ്മയുടെ വേഷമണിഞ്ഞ് വിഡിയോ റെക്കോഡ് ചെയ്യുന്ന സമീറയേയും കാണാം. അമ്മായിഅമ്മയുടെ സൂപ്പര്‍ഡാന്‍സ് കണ്ട് കണ്ണു തള്ളുന്ന സമീറയാണ് വിഡിയോയില്‍. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്ന ഫഌപ്പ് ദ സ്വിച്ച് ചലഞ്ചിന്റെ ഭാഗമായാണ് വീഡിയോ ചെയ്തിരിക്കുന്നത്. 

ഇരുവരുടേയും സൂപ്പര്‍ ഡാന്‍സ് ആരാധകരുടെ മനം കീഴടക്കുകയാണ്. അമ്മായിഅമ്മയും മരുമകളും ആയാല്‍ ഇങ്ങനെ വേണം എന്നാണ് ആരാധകരുടെ കമന്റ്. 2014ലാണ് സമീറ അക്ഷയ് വര്‍ധയെ വിവാഹം കഴിക്കുന്നത്. അടുത്തിടെ സമീറയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചിരുന്നു. ബോളിവുഡില്‍ സജീവമായിരുന്ന താരം തമിഴ്, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി