ചലച്ചിത്രം

'ഏറ്റവും ആവശ്യം ശുചിത്വമാണ്', ബ്രേക്ക് ദി ചെയിന്‍ ക്യാംപെയിനില്‍ പങ്കാളിയായി മഞ്ജു, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കൊറോണ വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിന്‍ ബ്രേക്ക് ദി ചെയിനില്‍ പങ്കാളിയായി നടി മഞ്ജു വാര്യര്‍. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും കൈകള്‍ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് മഞ്ജു ക്യാംപെയിനില്‍ ഭാഗമായത്. "ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഒരു ചെയിന്‍ കണക്കെയാണ് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. ഈ ചെയിന്‍ കേരളത്തില്‍ നമുക്ക് ബ്രേക്ക് ചെയ്യാന്‍ സാധിക്കും, സാധിക്കണം. അതിന് ഏറ്റവും ആവശ്യം ശുചിത്വമാണ്", മഞ്ജു പറഞ്ഞു. 

കൈകള്‍ ഏറ്റവും ശുചിയായും വൃത്തിയായും സൂക്ഷിക്കുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും താരം കൂട്ടിച്ചേര്‍ത്തു. "കൈകള്‍ കൂടെകൂടെ സോപ്പും വെള്ളവുമുപയോഗിച്ച് 20 സെക്കന്‍ഡ് നേരം കഴുക്കുക. ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുക. ഇതുവഴി ഈ വൈറസിന്റെ വ്യാപനം നമുക്ക് തടയാന്‍ സാധിക്കും. ബ്രേക്ക് ദി ചെയിന്‍", മഞ്ജു വിഡിയോയില്‍ പറഞ്ഞു. 

കേരളത്തിലുടനീളം ഹാന്‍ഡ് ഹൈജീന്‍ ഉറപ്പാക്കാനുള്ള ക്യാംപെയിനാണ് ബ്രേക്ക് ദി ചെയിന്‍. വൈറസ് ബാധ പിടിപെട്ടയാള്‍ മറ്റൊരാള്‍ക്ക് ഹസ്തദാനം നല്‍കിയാലോ മറ്റേതെങ്കിലും പ്രതലത്തില്‍ തൊട്ടാലോ അവിടെ വൈറസ് കടന്നുകൂടും. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗം വൈറസ് പടരാന്‍ ഇടയാകും. ഇത്തരം സാഹചര്യം ഒഴിവാക്കാനുള്ള ബോധവത്കരണം ആയാണ് ബ്രേക്ക് ദി ചെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം നയിക്കുന്ന ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും അഭിനന്ദനം അറിയിക്കാനും മഞ്ജു മറന്നില്ല. ബ്രേക്ക് ദി ചെയിന്‍ എന്ന ഹാഷ്ടാഗോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത