ചലച്ചിത്രം

ഇദ്രിസ് എല്‍ബയ്ക്ക്‌കൊറോണ; ഐസൊലേഷനില്‍; മുന്നറിയിപ്പുകളുമായി താരം

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് താരം ഇദ്രിസ് എല്‍ബക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. തനിക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും കണ്ടു തുടങ്ങിയിട്ടില്ലെന്നും എന്നാല്‍ ഐസൊലേഷനിലാണെന്നും താരം വ്യക്തമാക്കി. തോര്‍, പസിഫിക് റിം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇദ്രിസ്.

ഇന്നലെ രാവിലെയാണ് പോസിറ്റീവാണെന്ന റിസല്‍റ്റ് വന്നത്. കോവിഡ് മുന്നറിയിപ്പ് നല്‍കുന്ന ഒരു വിഡിയോക്കൊപ്പമാണ് രോഗവിവരം പങ്കുവെച്ചത്. തന്നോടൊപ്പം ഇടപഴകിയ ചിലര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് താരം ടെസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രോഗ ലക്ഷണമുള്ളവര്‍ പുറത്തിറങ്ങി നടക്കരുതെന്നും താരം പറയുന്നുണ്ട്. കൊറോണ വൈറസ് ഭീതി സൃഷ്ടിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ് അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും എന്നാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാം എന്നു പറഞ്ഞുകൊണ്ടാണ് ഇദ്രിസ് എല്‍ബ വിഡിയോ അവസാനിപ്പിക്കുന്നത്. 

നിരവധി ഹോളിവുഡ് താരങ്ങളാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ നടന്‍ ടോം ഹാങ്ക്‌സിന്റേയും ഭാര്യയുടേയും രോഗവിവരമാണ് ആദ്യം പുറത്തുവന്നത്. ഓസ്‌ട്രേലിയയില്‍ ഐസൊലേഷനിലാണ് അദ്ദേഹം. ജെയിസം ബോണ്ട് താരം ഓള്‍ഗ കുരൈലെന്‍കോക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'