ചലച്ചിത്രം

2255 വേണ്ട, ഇഷ്ടനമ്പറിനോട് നോ പറഞ്ഞ് മോഹൻലാൽ; ഇക്കുറി ഈ അക്കത്തോടാണ് പ്രിയം

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ പുതിയ വാഹനം സ്വന്തമാക്കിയ വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ടൊയോട്ടയുടെ വെല്‍ഫയറാണ് താരം സ്വന്തമാക്കിയത്. താരം വാഹനത്തിനടുത്ത് നിൽക്കുന്ന ചിത്രങ്ങളടക്കമാണ് സമൂഹ​മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഈ വാർത്ത കേട്ട ആരാധകർക്ക് അറിയേണ്ടത് മറ്റൊന്നായിരുന്നു. ഇക്കുറിയും ഇഷ്ടതാരം ഇഷ്ടനമ്പർ തന്നെയാകുമോ തിരഞ്ഞെടുക്കുന്നത് എന്നായിരുന്നു ആരാധകരുടെ ആകാംഷ. 

പക്ഷെ പതിവ് തെറ്റിച്ച് മോഹൻലാൽ ഇക്കുറി 2255 എന്ന നമ്പർ വേണ്ടെന്നുവച്ചു. 2020ൽ വാങ്ങിയ വാഹനം ആയതിനാലാകാം താരം 2020 ആണ് ഇക്കുറി തിരഞ്ഞെടുത്തത്. KL 07 CU 2020 എന്നാണ് കാറിന്റെ നമ്പർ.

79.99 ലക്ഷം രൂപ വരെയാണ് വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില. ഒരു വേരിയന്റില്‍ മാത്രമേ വാഹനം ലഭിക്കുകയൊള്ളു. 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട് വെല്‍ഫയറിന്.ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി,  360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിന്റെ പ്രത്യേകതകളാണ്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ പവർ. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍