ചലച്ചിത്രം

അഞ്ജലി മേനോന്റെ പേരിൽ വ്യാജപ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സംവിധായിക  അഞ്ജലി മേനോൻ ഉൾപ്പെടെ സിനിമാ മേഖലയിലുള്ളവരുടെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം ജില്ലയിലെ ഓച്ചിറവില്ലേജിൽ കാഞ്ഞിരക്കാട്ടിൽ വീട്ടിൽ ദിവിൻ ജെ. (32) ആണ് അറസ്റ്റിലായത്. വ്യാജ പ്രൊഫൈലുണ്ടാക്കി അതിലൂടെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പു നടത്തുകയായിരുന്നു. അഞ്ജലി മേനോൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. 

തന്റെ പേരിൽ നിരവധിപേർ  തട്ടിപ്പിനിരയായ വിവരം അറിഞ്ഞതോടെ സംവിധായിക പൊലീസിനെ സമീപിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈൽ വിവരങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. മൊബൈൽ ആപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോൺകോളുകൾ ഇന്റർനെറ്റ് കോളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചത്.

പൊലീസ് കേസ് എടുത്തതിനെത്തുടർന്ന് പ്രതി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് എറണാകുളം സെൻട്രൽ പൊലീസ് പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ