ചലച്ചിത്രം

നടി അമലപോള്‍ വിവാഹിതയായെന്ന് സൂചന; ചിത്രങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സുന്ദരി അമല പോള്‍ വിവാഹിതയായതായി റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ നിന്നുള്ള ഗായകന്‍ ഭവ്‌നിന്ദര്‍ സിങ്ങാണ് വരന്‍. ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്ന് അടുത്തിടെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഭവ്‌നിന്ദര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ത്രോ ബാക്ക് എന്ന ഹാഷ്ടാഗിലായിരുന്നു വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്. നീല ലെഹങ്കയും വെള്ളിയാഭരണങ്ങളുമാണ് അമലയുടെ വേഷം. ഓറഞ്ച് ഷര്‍വാണിയും തലപ്പാവുമാണ് ഭവ്‌നിന്ദര്‍ അണിഞ്ഞിരിക്കുന്നത്. ഇരുവരും നേരത്തെ വിവാഹിതരായിരുന്നു എന്നാണ് വിവരം.നിരവധി പേര്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. അതിനിടെ ചിത്രങ്ങള്‍ വൈറലായതോടെ ഭവ്‌നിന്ദര്‍ തന്റെ അക്കൗണ്ടില്‍ നിന്ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ വിവാഹത്തെക്കുറിച്ച് താരം സ്ഥിരീകരിച്ചിട്ടില്ല. താരത്തിന്റെ രണ്ടാം വിവാഹമാണിത്. 

നേരത്തെ ഭവ്‌നീന്ദര്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്. കേരളത്തില്‍ നിന്നുള്ള ചിത്രങ്ങളും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് അമല പോള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. താന്‍ വീണ്ടും വിവാഹിതയാകുമെന്നും അമല പോള്‍ പറഞ്ഞിരുന്നു. അതൊരു പ്രണയ വിവാഹമായിരിക്കും. സമയമാകുമ്പോള്‍ അത് ആരായിരിക്കുമെന്ന് പറയാമെന്നുമായിരുന്നു അമല പോള്‍ വ്യക്തമാക്കിയിരുന്നത്.

സംവിധായകൻ വിജയുമായിട്ടായിരുന്നു  അമല പോളിന്റെ ആദ്യ വിവാഹം. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിൽ 2014 ജൂണ്‍ 12നാണ് ഇവർ വിവാഹിതരായത്. എന്നാൽ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി. ഇക്കഴിഞ്ഞ ജൂലൈ 11ന് വിജയ് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ