ചലച്ചിത്രം

'ഒരാഴ്ചയില്‍ അധികമായി ഞാനും നിക്കും നിരീക്ഷണത്തിലാണ്,  തിരക്കുകളെല്ലാം പെട്ടെന്നാണ് ഇല്ലാതായത്'; വിഡിയോയുമായി പ്രിയങ്ക ചോപ്ര

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 ലോകവ്യാപകമായി പടര്‍ന്നു പിടിച്ചതോടെ ഭൂരിഭാഗം പേരുടേയും ജീവിതം വീടിനുള്ളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും ഇപ്പോള്‍ ഹോം ക്വാറന്റീനിലാണ്. പത്ത് ദിവസമായി ഇരുവരും നിരീക്ഷത്തിലിരിക്കാന്‍ തുടങ്ങിയിട്ട്. ഒരു പാട് തിരക്കുകളുണ്ടായിരുന്നു തങ്ങള്‍ക്കെന്നും എന്നാല്‍ വളരെ പെട്ടെന്നാണ് എല്ലാം തിരക്കും ഇല്ലാതായതെന്നുമാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ക്വാറന്റീന്‍ അനുഭവം പങ്കുവെച്ചത്. 

എല്ലാവരും സുരക്ഷിതമായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും എല്ലാവര്‍ക്കും ഹലോ പറയാനാണ് താന്‍ വന്നതെന്നും പറഞ്ഞാണ് താരം വിഡിയോ തുടങ്ങുന്നത്. ''ക്വാറന്റീന്‍ രസകരമായ അനുഭവമാണ്. നമ്മുടെ ജീവിതങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞ ദിവസങ്ങളാണിത്. ഇത് സിനിമയല്ല, ജീവിതമാണ്. നിക്കും ഞാനും കഴിഞ്ഞ ഒരാഴ്ചയായി വീടിനകത്താണ്. ഇത് എട്ടാമത്തെ ദിവസമാണ്. വളരെ തിരക്കുള്ള ഷെഡ്യൂളുകള്‍ ഉള്ളവരായിരുന്നു ഞങ്ങള്‍. എല്ലാം പെട്ടെന്ന് ഇല്ലാതായി. പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. ഒരുപക്ഷേ നിങ്ങള്‍ എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരക്കും'പ്രിയങ്ക പറഞ്ഞു. 

കോവിഡിനെക്കുറിച്ചുള്ള സംശയങ്ങള്‍ മാറ്റുന്നതിനായി ഡബ്ല്യൂഎച്ച്ഒയിലെ ഡോ ടെഡ്രോസുമായി സംസാരിക്കുന്നുണ്ടെന്നും. നിങ്ങളുടെ ചോദ്യങ്ങളും ചോദിക്കാമെന്നും താരം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'