ചലച്ചിത്രം

'വകതിരിവില്ലാതെ കടന്നുവരും കൊറോണ, നമ്മള്‍ ആരും സുരക്ഷിതരല്ല'; ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി മമ്മൂട്ടി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസിനെ തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം പിന്തുണ അറിയിച്ചത്. നമ്മള്‍ ആരും സുരക്ഷിതരല്ലെന്നും എന്നാല്‍ ഇപ്പോള്‍ ശ്രമിച്ചാല്‍ വൈറസ് വ്യാപനത്തെ തടയാന്‍ സാധിക്കുമെന്ന് മമ്മൂട്ടി പറയുന്നു. 

'വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ ഇപ്പോള്‍ നമുക്ക് തടയാന്‍ സാധിക്കും. ഈ വൈറസിന്റെ വ്യാപനത്തെ.പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട്. നിങ്ങളുടെ കൂടെ. നമുക്ക് ഒന്നിച്ചു നില്‍ക്കാം. ഇതൊരു കരുതലാണ്, സുരക്ഷക്ക് വേണ്ടിയുള്ള കരുതല്‍' മമ്മൂട്ടി പറഞ്ഞു. 

ഇതിനോടകം സിനിമ മേഖലയിലെ നിരവധി പേരാണ് ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി എത്തിയത്. മോഹന്‍ലാല്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് തുടങ്ങിയ നിരവധി താരങ്ങള്‍ ജനതാ കര്‍ഫ്യൂവിനെ പിന്തുണ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി