ചലച്ചിത്രം

ഇസക്കുട്ടിയെ മുതുകത്ത് കിടത്തി ടൊവിനോയുടെ പുഷ് അപ്പ്; വിഡിയോ ഏറ്റെടുത്ത് ആരാധകർ 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19ന്റെ വ്യാപനം തടയാൻ രാജ്യം മുഴുവൻ ലോക്ക്ഡൗണിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിൽ ദിവസങ്ങളായി സോഷ്യൽ ഡിസ്റ്റൻസിങ് നടപ്പാക്കി തുടങ്ങിയിരുന്നു. ഇതിന്റെ ഭാ​ഗമായി സിനിമകളടക്കം ചിത്രീകരണം നിർത്തിവച്ചിരുന്നു. ഇതോടെ താരങ്ങളെല്ലാം കുടുംബവുമൊത്ത് സമയം ചിലവിടുകയാണ്. 

മലയാളികളുടെ പ്രിയതാരം ടൊവിനോയ്ക്കാകട്ടെ വീട്ടിലിരുന്നിട്ടും വർക്കൗട്ട് മുടക്കുന്നതാണ് ദുഷ്കരം, അതുകൊണ്ട് വീട്ടിലെ ജിമ്മിൽ കാര്യമായ വർക്കൗട്ടിലാണ് താരം. ടൊവിനോയ്ക്ക് കൂട്ടായി മകൾ ഇസയും ഒപ്പമുണ്ട്. ഇസയെ മുതുകിൽ കിടത്തി പുഷ് അപ്പ് എടുക്കുന്ന താരത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

സ്റ്റേ ഹോം, സ്റ്റേ സേഫ്, സ്റ്റേ ഫിറ്റ്, സ്റ്റേ ഹാപ്പി എന്നീ ഹാഷ് ടാഗുകളോടെയാണ് താരം വിഡിയോകള്‍ പങ്കുവച്ചിരിക്കുന്നത്. 2.75ലക്ഷത്തിലധികം ലൈക്കുകൾ വാങ്ങിക്കൂട്ടിയ ഈ വിഡിയോയുടെ കമന്റുകളേറെയും താരത്തിന്റെ കഠിനാധ്വാനത്തിനുള്ള അഭിനന്ദനങ്ങളാണ്. 

ടൊവിനോ ചിത്രം ഫോറൻസിക് തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നതിനിടയിലാണ് കൊറോണ വൈറസ് പടർന്നുപിടിച്ചത്. താരത്തിന്റെ മറ്റൊരു ചിത്രമായ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സും റിലീസിന് ഒരുങ്ങുന്നുണ്ട്. ബഹുഭാഷാ ചിത്രമായ മിന്നൽ മുരളിയുടെ ഷൂട്ടിങ്ങും ഇതിനിടയിൽ പുരോ​ഗമിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ