ചലച്ചിത്രം

കൊറോണ കാലത്തും സൂപ്പർസ്റ്റാർ; നാല് കോടി രൂപ സംഭാവന നൽകി പ്രഭാസ്

സമകാലിക മലയാളം ഡെസ്ക്

കൊറോണയെത്തുടർന്ന് പ്രതിസന്ധിയിലായതോടെ നിരവധി താരങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളു‍ടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസ് നാല് കോടി രൂപ നൽകിയിരിക്കുകയാണ്. 3 കോടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം വീതം ആന്ധ്ര പ്രദേശ്-തെലങ്കാന സര്‍ക്കാരുകള്‍മായാണ് നല്‍കിയിരിക്കുന്നത്.

വൈറസ് പടർന്നു പിടിക്കുന്നതിനെ തുടർന്ന്  രാജ്യം ഒന്നടങ്കം ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ്. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനായി നിരവധി നടീ- നടന്മാരാണ് സഹായവുമായി എത്തിയിരുന്നത്. തെലുങ്ക് താരങ്ങളായ പവന്‍ കല്യാണ്‍, ചിരഞ്ജീവി, രാംചരണ്‍, മഹേഷ് ബാബു എന്നിവരും വൻ തുക സംഭാവന നൽകിയിരുന്നു. 

വിദേശത്തു നിന്നു വന്ന പ്രഭാസ് ഇപ്പോൾ വീട്ടിൽ ക്വാറന്റീനിലാണ്. കെ.കെ. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ജോര്‍ജിയയിലായിരുന്നു താരം. താരം തന്നെയാണ് താൻ നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കിയത്. ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡെയും ക്വാറന്റീനിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു