ചലച്ചിത്രം

9 കുടുംബങ്ങളെ ഞാൻ 21 ദിവസത്തേക്ക് ഏറ്റെടുക്കുന്നു; പ്രധാനമന്ത്രിയുടെ പ്രതിജ്ഞ യാഥാർഥ്യമാക്കി വിവേക് ഒബ്രോയ്

സമകാലിക മലയാളം ഡെസ്ക്

രാജ്യം 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായവർ നിരവധിയാണ്. പരസ്പരം സഹായിച്ച് മുന്നോട്ടു പോകേണ്ട സമയമാണിത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയുടെ വാക്കുകൾ ഏറ്റെടുത്ത് ഒൻപതു കുടുംബങ്ങളെ 21 ദിവസത്തേക്ക് ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ബോളിവുഡ് നടൻ വിവേക് ഒബ്രോയ്. ‌‌‌

തന്റെ ട്വിറ്ററിലൂടെയാണ് താരം പ്രതിജ്ഞ ഏറ്റെടുക്കുന്നതായി അറിയിച്ചത്. പരസ്പരം സഹായിച്ച് മുന്നോട്ടു പോകേണ്ട സമയമാണ്. ഒന്നിച്ചു നിൽക്കാനുള്ള സമയം. 21 കുടുംബങ്ങളെ 9 ദിവസം ഏറ്റെടുക്കാനുള്ളനരേന്ദ്ര മോദിയുടെ പ്രതിജ്ഞ  ഞാൻ ഏറ്റെടുക്കുകയാണ്. നിങ്ങളും ഇത് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന നല്ലകാര്യം എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു- വിവേക് കുറിച്ചു. 

 21 ദിവസം 9 കുടുംബങ്ങളെ സഹായിക്കാനും പരിപാലിക്കാനും കഴിയുന്നവര്‍ അത് ഏറ്റെടുത്ത് ചെയ്താല്‍ അതായിരിക്കും ആത്മാര്‍ഥമായ നവരാത്രി ആഘോഷമെന്നും ലോക്ക്ഡൗണ്‍ കാരണം മൃഗങ്ങളും ദുരിതം അനുഭവിക്കുന്നുണ്ട്. മനുഷ്യരെ പോലെതന്നെ അവരെയും സംരക്ഷിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി