ചലച്ചിത്രം

'എന്റെ രാജകുമാരി'; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

കൾ വിസ്മയക്ക് പിറന്നാൾ ആശംസകളുമായി സൂപ്പർതാരം മോഹ​ൻലാൽ. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്. മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

'പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജന്മദിനവും.. എന്റെ  രാജകുമാരിക്ക് ഹാപ്പി ബര്‍ത്ത്ഡേ'  മോഹന്‍ലാല്‍ കുറിച്ചു. മോഹൻലാലിന്റെ പോസ്റ്റിന് താഴെ സിനിമനടന്മാർ ഉൾപ്പ‌െട നിരവധി പേരാണ് താരപുത്രിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. ‌‌

അതിനിടെ താരപുത്രിയുടെ പേര് സംബന്ധിച്ചും ആരാധകർക്കിടയിൽ കൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്. വിസ്മയ എന്നാണ് മോഹൻലാലിന്റെ പേര്. ഇത് മായ എന്നാക്കി മാറ്റിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മായ മോഹൻലാൽ എന്ന പേരിലാണ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടും ഉള്ളത്. സാഹിത്യത്തിലും കലയിലുമാണ് താരപുത്രി വിസ്മയം തീർക്കുന്നത്. അടുത്തിടെ തന്റെ കവിതകളും ചിത്രങ്ങളും പുസ്തക രൂപത്തിൽ പുറത്തിറക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി