ചലച്ചിത്രം

ഭാര്യക്കൊപ്പം തുണികഴുകി, മക്കളെ അടുക്കളപ്പണി പഠിപ്പിച്ച് റഹ്മാൻ; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കുടുംബത്തിനൊപ്പം ലോക്ക്ഡൗൺ ചെലവഴിക്കുകയാണ് നടൻ റഹ്മാൻ. ജോലിക്കാരെ വീട്ടിലേക്ക് പറഞ്ഞു വിട്ടതിനാൽ പാചക ജോലികളും ക്ലീനിങ്ങ് ജോലികളുമെല്ലാം കുടുംബം ഒന്നിച്ച് ഏറ്റെടുത്തിരിക്കുകയാണ്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം തുണി ഉണക്കാൻ ഇടുന്നതിന്റെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

എല്ലാവരെയും പോലെ കുടുംബത്തോടൊപ്പം പൂർണസമയം വീട്ടിൽ തന്നെയാണു ഞാൻ. ജോലിക്കാരെയെല്ലാം വീട്ടിലേക്കു പറഞ്ഞു വിട്ടു. അവർക്കുമുണ്ടല്ലോ കുടുംബങ്ങൾ. എല്ലാ ജോലികളും ഞങ്ങൾ ഒരുമിച്ചാണു ചെയ്യുന്നത്. പാചകത്തിലായാലും മറ്റു ജോലികളായാലും ഭാര്യയെ സഹായിക്കുന്നു. മക്കൾ 2 പേർക്കും അടുക്കളയിൽ കയറാൻ മടിയാണ്. അതുകൊണ്ട് ഇത്തിരി കടുപ്പിച്ചാണെങ്കിലും അടുക്കള ജോലി‍ കുട്ടികളെ നിർബന്ധമായും പരിശീലിപ്പിക്കുന്നു.- റഹ്മാൻ പറഞ്ഞു. 

ലോക്ക്ഡൗൺ കാലം തനിക്ക് പഠനകാലം കൂടിയാണ് എന്നാണ് റഹ്മാൻ പറയുന്നത്. സ്കെച്ചിങ്, ഫോട്ടോഷോപ് എന്നിവ ഓൺലൈനിലൂടെ പഠിക്കുകയാണ് താരം. കൊറോണ മൂലം കഷ്ടപ്പാട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് മണിരത്നത്തോടും സുഹാസിനിയോടും ചർച്ച നടത്തുന്നുണ്ടെന്നും റഹ്മാൻ വ്യക്തമാക്കി. കോവിഡ് പോലെയുള്ള പകർച്ചവ്യാധികൾ നേരിടാനും ബോധവൽക്കരണത്തിനും അടുത്തു തന്നെ ഒരു വിഡിയോ പുറത്തിറക്കുന്നുണ്ടെന്നും താരം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി