ചലച്ചിത്രം

രാമായണവും മഹാഭാരതവും മാത്രമല്ല, വരുന്നു 'ശക്തിമാനും'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തൊണ്ണൂറുകളിൽ കുട്ടികളുടെ ഹരമായിരുന്ന ശക്തിമാനും തിരികെയെത്തുമെന്ന് റിപ്പോർട്ടുകൾ. ശക്തിമാന്‍ സൂപ്പര്‍ ഹീറോ ആയി അനേക കാലം സ്‌ക്രീനില്‍ തിളങ്ങിയ മുകേഷ് ഖന്ന തന്നെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ശക്തിമാനും വീണ്ടും മിനി സ്ക്രീനിലെത്തുന്നത്.  

'ഇന്ത്യയിലെ 135 കോടി ജനങ്ങള്‍ക്ക് അവരുടെ വീടുകളിലിരുന്ന് പഴയ ടെലിവിഷന്‍ പരമ്പരകള്‍ ആസ്വദിക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. നിങ്ങളോട് വലിയൊരു സന്തോഷ വാര്‍ത്ത കൂടി അറിയിക്കട്ടെ. ശക്തിമാനും അധികം വൈകാതെ നിങ്ങള്‍ക്കരികിലെത്തും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കൂ' ട്വിറ്ററിലൂടെ പങ്കുവെച്ച ഒരു വീഡിയോയില്‍ മുകേഷ് ഖന്ന പറഞ്ഞു.

1997 മുതല്‍ 2005 വരെയാണ് ശക്തിമാന്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തിരുന്നത്. വ്യത്യസ്ത ഭാഷകളിലായി നിരവധി ചാനലുകളില്‍ സീരിയല്‍ പ്രക്ഷേപണം ചെയ്തിരുന്നു.

രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ പഴയ ടെലിസീരിയലുകള്‍ വീണ്ടും കാണണമെന്ന ആവശ്യം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചിരുന്നു. അതനുസരിച്ച് രാമായണം, മഹാഭാരതം എന്നിവ പുനഃപ്രക്ഷേപണം ആരംഭിച്ചിരുന്നു. കൂടാതെ ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തിലെത്തിയ സര്‍ക്കസ്, ഷെര്‍ലക് ഹോംസിന്റെ ഇന്ത്യന്‍ പതിപ്പായിരുന്ന ബ്യോംകേഷ് ബക്ഷി തുടങ്ങിയവയും ഇപ്പോള്‍ ടെലിവിഷനില്‍ വീണ്ടും കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ