ചലച്ചിത്രം

പാബ്ലോയ്ക്കൊപ്പം ടൊവിനോയുടെ ക്യൂട്ട് ചിത്രങ്ങൾ, പട്ടിപ്പനി ഉടനെന്ന് ആരാധകന്റെ ട്രോൾ; രസകരമായ മറുപടികളുമായി താരം 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ വിശേഷങ്ങൾ പതിവായി ആരാധകരുമായി പങ്കുവയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒരാളാണ് നടൻ ടൊവിനോ തോമസ്. കോവിഡ് ബോധവത്കരണവും വർക്കൗട്ട് വിഡിയോകളും ഒക്കെയാണ് താരം പതിവായി പങ്കുവയ്ക്കാറ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് വളർത്തുനായ പാബ്ലോയാണ് ടൊവിനോയുടെ ഇൻസ്റ്റ​ഗ്രാം പേജിലെ താരം. മകൾ ഇസയ്ക്കൊപ്പമുള്ള പാബ്ലോയുടെ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ ഇപ്പോഴിതാ ടൊവിനോയും പാബ്ലോയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

പുത്തൻ ചിത്രങ്ങൾ വൈറലായതിനൊപ്പം ട്രോൾ കമന്റുകളുമായി ചില വിരുതന്മാർ താരത്തിന്റെ പോസ്റ്റിലെത്തി. ടൊവിനോ സിനിമകൾ റിലീസിനെത്തുമ്പോൾ കേരളത്തിൽ എന്തെങ്കിലുമൊക്കെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്ന തരത്തിൽ നടക്കുന്ന സംസാരങ്ങളുടെ ചുവടുപിടിച്ചായിരുന്നു ഈ പ്രചരണങ്ങൾ. പട്ടിപ്പനി ഉടനെ വരും , ‘കണ്ടറിയണം പട്ടിക്കുഞ്ഞേ നിനക്ക് എന്താണ് സംഭവിക്കുക’ എന്നൊക്കെയാണ് കമന്റുകൾ.

കമന്റുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ടൊവിനോയും മറന്നില്ല. പട്ടിപ്പനി ഉടനെ വരും എന്ന് കമന്റ് ചെയ്തയാൾക്ക് പനി വരാതെ നോക്കണേ എന്നാണ് താരം കൊടുത്ത മറുപടി. ‘കണ്ടറിയണം പട്ടിക്കുഞ്ഞേ നിനക്ക് എന്താണ് സംഭവിക്കുക’ എന്ന് പറഞ്ഞയാളോ‌ട് ‘നിനക്കും’ എന്ന് ടൊവിനോ റിപ്ലൈ നൽകി. 

ടൊവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. തിയേറ്ററുകൾ അടക്കാൻ സർക്കാർ തീരുമാനം കൈകൊള്ളുന്നതിനു മുൻപു തന്നെ സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ നീട്ടിവച്ചിരുന്നു. ടൊവിനോ ചിത്രം ‘ഫോറൻസികും’ തിയേറ്ററുകളിൽ നിന്നും കൊറോണയുടെ പശ്ചാത്തലത്തിൽ പിൻവലിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്