ചലച്ചിത്രം

'അദ്ദേഹം ചോദിച്ച മൂന്ന് കാര്യങ്ങളുണ്ട്, അത് ഒരുപാട് ശക്തി തന്നു'; മോഹൻലാൽ ഫോൺ വിളിച്ചതിനെക്കുറിച്ച് ബാല, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ കാലത്ത് തന്നെത്തേടിയെത്തിയ മോഹൻലാലിന്റെ ഫോൺകോൾ സമ്മാനിച്ച ആശ്വാസം തുറന്നുപറഞ്ഞ് നടൻ ബാല. തന്റെ സുഖവിവരങ്ങൾ തിരക്കിയതിനൊപ്പം അച്ഛന്റെയും അമ്മയുടെയും വിശേഷങ്ങളും തിരക്കിയ മോഹൻലാലിന്റെ ഫോൺകോൾ ഒരുപാട് ശക്തി നൽകിയെന്നും മനസ്സിലുള്ള പേടിയും വിഷമവും മാറിക്കിട്ടിയെന്നും താരം പറഞ്ഞു. 

മോഹൻലാലിന്റെ ഫോൺവിളിയേക്കുറിച്ച് പറഞ്ഞുകൊണ്ട് ഒരു വിഡിയോ പങ്കുവച്ചാണ് താരം ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. 

വിഡിയോയിൽ ബാല പറഞ്ഞതിങ്ങനെ: കുറച്ച് മുമ്പ് എനിക്കൊരു ഫോൺ കോൾ വന്നു. വിളിച്ച അദ്ദേഹം ചോദിച്ച മൂന്ന് കാര്യങ്ങളുണ്ട്, ‘ബാല കൊച്ചിയിലാണോ ചെന്നൈയിലാണോ?’,ഞാൻ പറഞ്ഞു കൊച്ചിയിലാണ് സർ. ‘കൊച്ചിയിലാണെങ്കിൽ ഒറ്റയ്ക്കാണോ, ആര് ഭക്ഷണം വച്ച് തരുമെന്ന്’. ഉണ്ട് സാർ എന്റെ കൂടെ സ്റ്റാഫുകൾ ഉണ്ട്, കുഴപ്പിമല്ലെന്ന് പറഞ്ഞു. അദ്ദേഹം അടുത്തതായി ചോദിച്ച ചോദ്യം എന്നോട് വളരെക്കുറിച്ച് പേർ മാത്രമേചോദിച്ചിട്ടുള്ളൂ. അതെനിക്ക് ഒരുപാട് ഫീൽ ചെയ്തു. ബാലയുടെ അച്ഛൻ അമ്മ എവിടെയാണെന്നായിരുന്നു ചോദ്യം. അവർ ചെന്നൈയിലാണെന്നു പറഞ്ഞപ്പോൾ സുഖമായി ഇരിക്കുന്നോ എന്ന് അന്വേഷിച്ചു.

എന്റെ അമ്മയ്ക്ക് 68 വയസ്സായി. അച്ഛന് 73. ഈ പ്രായത്തിൽ അവർ ഒറ്റയ്ക്ക് ഇരിക്കുകയാണ്. ചെന്നൈ പൂർണമായും ലോക്ഡൗണിലാണ്. ഈ വേദന നാം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ തമിഴ്നാട്ടിലെ ഇന്നത്തെ സ്ഥിതി എന്താണെന്നും അറിയാം. മാത്രമല്ല അവിടെ നിന്നുമാണ് അദ്ദേഹം വിളിച്ചതും. ഈ ഫോൺ കോൾ എനിക്ക് ഒരുപാട് ശക്തി തന്നു. മനസ്സിലുള്ള പേടിയും വിഷമവും മാറിക്കിട്ടി. എന്നെ വിളിച്ചത് മറ്റാരുമല്ല നമ്മുടെ ലാലേട്ടൻ. ഒരു നടനായിട്ടല്ല, സൂപ്പർസ്റ്റാർ ആയല്ല, പച്ച മനുഷ്യനായാണ് എന്നെ വിളിച്ചത്. അദ്ദേഹത്തിന്റെ മനുഷ്യത്വത്തിന് മുന്നിൽ ഞാൻ തല കുനിക്കുന്നു. ഒരുപാട് കാര്യങ്ങൾ താങ്കൾ ഈ സമയത്ത് ചെയ്യുന്നുണ്ട്. ദൈവം അനുഗ്രഹിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍