ചലച്ചിത്രം

എന്റെ അടുത്ത ചിത്രം ദുൽഖറിനൊപ്പം; മുംബൈ പൊലീസിന്റെ ഏഴാം വർഷത്തിൽ റോഷൻ ആൻഡ്രൂസ്

സമകാലിക മലയാളം ഡെസ്ക്

റോഷൻ ആൻഡ്രൂസിന്റെ കരിയറിലെ മികച്ച സിനിമയായാണ് മുംബൈ പൊലീസ് കണക്കാക്കുന്നത്. ഇന്ന് ചിത്രം പുറത്തിറങ്ങിയിട്ട് ഏഴ് വർഷം പൂർത്തിയാക്കുകയാണ്. ഇപ്പോൾ തന്റെ പുതിയ സ്വപ്നത്തെക്കുറിച്ച് മനസു തുറക്കുകയാണ് റോഷൻ ആൻഡ്രൂസ്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രമാണ് താരത്തിന്റെ പുതിയ സ്വപ്നം. ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ്. 

ഏഴ് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് റോഷൻ ആൻഡ്രൂസ് പുതിയ ചിത്രത്തെക്കുറിച്ച് ഫേയ്സ്ബുക്കിൽ കുറിച്ചത്. "മുംബൈ പൊലീസിന്‍റെ ഏഴ് വര്‍ഷങ്ങള്‍! ദൈവമേ! ആളുകള്‍ ഈ വര്‍ക്കിനെക്കുറിച്ച് സംസാരിക്കുന്നു. ബോബി, സഞ്ജയ്, പൃഥ്വി, ജയസൂര്യ, റഹ്മാന്‍, കുഞ്ചന്‍ ചേട്ടാ, അപര്‍ണ, ഹിമ, ദിവാകരന്‍ (ഛായാഗ്രാഹകന്‍), മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മ്മാതാക്കള്‍.. എല്ലാവര്‍ക്കും ഒരുപാട് നന്ദി. അടുത്തത് ദുല്‍ഖറിനൊപ്പമുള്ള ഒരു ത്രില്ലര്‍ ആണ്. ബോബി-സഞ്ജയ് എഴുതുന്നത്"- റോഷൻ ആൻഡ്രൂസ് കുറിച്ചു. 

പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം മികച്ചവിജയം നേടിയിരുന്നു. പ്രതി പൂവൻകോഴിയാണ് റോഷൻ ആൻ‍‍ഡ്രൂസ് സംവിധാനം അവസാന ചിത്രം. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വിജയമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)