ചലച്ചിത്രം

'ഗോതമ്പ് പൊതിയിൽ ഒളിപ്പിച്ച് പണം നൽകിയത് ഞാൻ അല്ല, ചിലപ്പോൾ റോബിൻ‍ഹുഡാകും'; പ്രതികരണവുമായി ആമിർ ഖാൻ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിന് ഇടയിൽ സിനിമ താരങ്ങൾ ചെയ്ത സഹായങ്ങളെക്കുറിച്ചെല്ലാം നിരവധി വാർത്തകൾ വന്നിരുന്നു. നടൻ ആമിർഖാനെക്കുറിച്ചുള്ള ഒരു വാർത്തയാണ് അതിൽ ഏറ്റവും വൈറലായത്. ​ഗോതമ്പിനുള്ളിൽ ഒളിപ്പിച്ച് പണം നൽകി എന്നായിരുന്നു പ്രചരണം. ഇത് വ്യാജ വാർത്തയാണെന്ന് നേരത്തു തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി താരം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. താനല്ല ​ഗോതമ്പ് ബാ​ഗിൽ ഒളിപ്പിച്ച് പണം വിതരണം ചെയ്തത് എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

‘സുഹൃത്തുക്കളേ, ഞാന്‍ ഗോതമ്പ് ബാഗുകളില്‍ പണം നിക്ഷേപിച്ചിട്ടില്ല. ഒന്നുകില്‍ ഇത് പൂര്‍ണമായും വ്യാജകഥയാണ്, അല്ലെങ്കില്‍ സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത റോബിന്‍ ഹുഡ്. സുരക്ഷിതരായിരിക്കുക. സ്‌നേഹം.’–ആമിർ ഖാന്‍ ട്വീറ്ററിൽ കുറിച്ചു. സത്യസന്ധമായി കാര്യം പറഞ്ഞതിന് താരത്തെ പ്രശംസിച്ചുകൊണ്ട് ആരാധകർ എത്തുന്നുണ്ട്. 

സമാന്‍ എന്ന യുവാവ് ചെയ്ത ടിക്ടോക് വിഡിയോ ആണ് വാർത്തയ്ക്ക് കാരണമായത്. ഗോതമ്പ് പൊടിയില്‍ നിന്നും പണമെടുക്കുന്ന വിഡിയോ സഹിതമായിരുന്നു സമാന്റെ ടിക് ടോക് വിഡിയോ. ഒരു കിലോ ആട്ടയുടെ പൊതിയുമായി ഒരാൾ ചേരിയിൽ എത്തിയെന്നും അതിൽ നിന്ന് 15,000 രൂപ ലഭിച്ചെന്നുമാണ് വിഡിയോയിൽ ഇയാൾ പറഞ്ഞത്. ഇത് പിന്നീട് അമീർ ഖാന്റെ പേരിൽ പ്രചരിക്കുകയായിരുന്നു. താരത്തെ പുകഴ്ത്തി നിരവധി പേരാണ് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി